Webdunia - Bharat's app for daily news and videos

Install App

വിവാഹനിശ്ചയം നടക്കുമ്പോള്‍ രാധികയെ സുരേഷ് ഗോപി നേരിട്ടു കണ്ടിട്ടില്ല; ഒടുവില്‍ വിവാഹം

Webdunia
വെള്ളി, 13 ഓഗസ്റ്റ് 2021 (10:18 IST)
മലയാളികളുടെ ഇഷ്ടതാരമാണ് സുരേഷ് ഗോപി. രാധികാ നായര്‍ ആണ് സുരേഷ് ഗോപിയുടെ ജീവിതപങ്കാളി. പല സ്റ്റേജ് ഷോകളിലും പൊതു പരിപാടികളിലും സുരേഷ് ഗോപിയും രാധികയും ഒന്നിച്ച് എത്താറുണ്ട്. സുരേഷ് ഗോപിയുടെ പങ്കാളിയായി രാധികയെ കണ്ടെത്തുന്നത് താരത്തിന്റെ അച്ഛനും അമ്മയുമാണ്. 
 
വിവാഹനിശ്ചയത്തിനു ശേഷമാണ് സുരേഷ് ഗോപിയും രാധികയും നേരിട്ടു കാണുന്നത്. അച്ഛനും അമ്മയും ചേര്‍ന്നാണ് രാധികയെ തനിക്കായി കണ്ടെത്തിയതെന്ന് സുരേഷ് ഗോപി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ആ സംഭവത്തെ കുറിച്ച് സുരേഷ് ഗോപി വിവരിക്കുന്നത് ഇങ്ങനെ: 
 
'ആ സംഭവം നടക്കുന്നത് 1989 നവംബര്‍ 18-ാം തിയതിയാണ്. എന്നെ ഫോണില്‍ വിളിച്ചാണ് അച്ഛന്‍ ഈ വിവരം അറിയിക്കുന്നത്. ഞാന്‍ അന്ന് ഒരുക്കം സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കൊടൈക്കനാലിലാണ്. 'ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെണ്‍കുട്ടി മതി'യെന്നാണ് അച്ഛന്‍ എന്നോട് ഫോണില്‍ പറഞ്ഞത്. നിനക്ക് നിന്റെ ഭാര്യയായി ഈ പെണ്‍കുട്ടി മതിയോന്ന് നീ വന്നു കണ്ട് തീരുമാനിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇത് കേട്ടയുടനെ ഞാന്‍ പറഞ്ഞു നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളെ ആണെന്ന്. അങ്ങനെ പറയാനും ഒരു കാരണം ഉണ്ട്. അത് മറ്റൊന്നും അല്ല, ഞങ്ങള്‍ നാല് ആണ്‍കുട്ടികളാണ്. പെണ്‍കുട്ടികള്‍ ഇല്ല. അപ്പോള്‍ വലത് കാല്‍ വച്ച് വരേണ്ടത് ഒരു മകള്‍ ആയിരിക്കണം. അങ്ങനെയാണ് അദ്ദേഹത്തിന്റെ തീരുമാനത്തിന് ഞാന്‍ മതിപ്പ് കല്‍പ്പിച്ചത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാന്‍ കാണുന്നത് ഡിസംബര്‍ 3-ാം തീയതിയും,' സുരേഷ് ഗോപി പറഞ്ഞു. വിവാഹനിശ്ചയം കഴിഞ്ഞ ശേഷമാണ് താന്‍ രാധികയെ കണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments