Webdunia - Bharat's app for daily news and videos

Install App

സുരേഷ് ഗോപിയുടെ സമ്പൂര്‍ണ്ണ എന്റര്‍ടെയ്നര്‍, ചിരിയോടൊപ്പം ത്രില്ലടിപ്പിക്കാന്‍ 'വെള്ളിമൂങ്ങ'സംവിധായകന്റെ 'മേ ഹൂം മൂസ'

കെ ആര്‍ അനൂപ്
വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (15:07 IST)
'വെള്ളിമൂങ്ങ'യുടെ സംവിധായകന്‍ ജിബു ജേക്കബുമായി സുരേഷ് ഗോപി ഒന്നിക്കുന്ന ചിത്രമാണ് 'മേ ഹൂം മൂസ'. റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
 
 മേ ഹൂം മൂസ ഒരു സമ്പൂര്‍ണ്ണ എന്റര്‍ടെയ്നറാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്നതോടൊപ്പം ത്രില്ലടിപ്പിക്കാനും സാധ്യതയുണ്ട്.വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതായി ഒരു നാട് മുഴുവന്‍ വിശ്വസിക്കുന്ന പട്ടാളക്കാരനായി സുരേഷ് ഗോപി വേഷമിടുന്നു. കുറെ കൊല്ലത്തിനുശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്ന മൂസ എന്ന സുരേഷ് ഗോപി കഥാപാത്രം താന്‍ മരിച്ചിട്ടില്ലെന്ന് ഏവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് അടുത്തിടെ പുറത്ത് വന്ന ടീസറില്‍ കാണാനായത്.
 സുരേഷ് ഗോപിയെ കൂടാതെ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, സലിം കുമാര്‍, സുധീര്‍ കരമന, മേജര്‍ രവി, മിഥുന്‍ രമേഷ്, ജൂബില്‍ രാജന്‍ പി ദേവ്, കലാഭവന്‍ റഹ്‌മാന്‍, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷാരിഖ്, ശരണ്‍, പൂനം ബജ്വ, ശ്രിന്ദ, അശ്വിനി റെഡ്ഡി, വീണ നായര്‍, സാവിത്രി, ജിജിന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടു ലക്ഷത്തിന്റെ കൈക്കൂലി കേസില്‍ പിടിയിലായ ഐ.ഒ.സി ഉദ്യോഗസ്ഥന് ശാരീരികാസ്വാസ്ഥ്യം

Pepper Price: കുരുമൂളകിന് പൊന്നും വില, കിലോയ്ക്ക് 700 രൂപ

ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന ധാരണ വേണ്ട: ഹൈക്കോടതി

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 68 കാരൻ അറസ്റ്റിൽ

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ കേസ്

അടുത്ത ലേഖനം
Show comments