Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വന്‍ സ്വീകരണം,'ഗരുഡന്‍' നാട് ആഘോഷിക്കുന്ന സന്തോഷത്തിലാണ് നടന്‍

Girija Theatre Thrissur Girija Theatre 2K Dolby Atmos Thrissur Suresh Gopi Suresh Gopi Girija theatre Suresh Gopi latest issues Suresh Gopi Suresh Gopi media Suresh Gopi Thrissur

കെ ആര്‍ അനൂപ്

, ശനി, 4 നവം‌ബര്‍ 2023 (14:43 IST)
തൃശ്ശൂരില്‍ ഗരുഡന്‍ പ്രദര്‍ശിപ്പിക്കുന്ന ഗിരിജ തിയറ്ററില്‍ സുരേഷ് ഗോപിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇവിടെ വനിതകള്‍ക്കായി സ്‌പെഷ്യല്‍ ഷോ ഒരുക്കിയിരുന്നു. ഗരുഡന്‍ പ്രത്യേക ഷോക്ക് എത്തിയവരെ കാണാനായി സുരേഷ് ഗോപിയും ഗിരിജ തിയറ്ററില്‍ എത്തിയിരുന്നു. 
 
സുരേഷ് ഗോപിയെ കണ്ടതും ആരാധകര്‍ക്ക് ആവേശമായി. സ്ത്രീകളും കുട്ടികളും അടക്കം നീണ്ടൊരു നിര തന്നെ അവിടെ തടിച്ചുകൂടി. പലരും അദ്ദേഹത്തെ ആലിംഗനം ചെയ്യാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.
 
തൃശ്ശൂരിലെ വനിതകള്‍ വിളിച്ചു താന്‍ വന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.ഈ ഗിരിജ തിയറ്ററും ഒരു വനിതയുടെ പ്രയത്‌നമാണ്.  ഗിരിജ തിയറ്ററിനു പ്രതിസന്ധിയുണ്ടായപ്പോള്‍ ഉടമയുമായി സംസാരിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
 
ഗരുഡന്‍ സിനിമയ്ക്ക് ലഭിക്കുന്ന വലിയ പിന്തുണയ്ക്ക് മാധ്യമങ്ങളോടും സുരേഷ് ഗോപി നന്ദി പറഞ്ഞു 
 
 'ഗരുഡന്‍ പറന്നുയരുകയാണ്. അത് നാട് ആഘോഷിക്കുമ്പോള്‍ സന്തോഷത്തോടെയാണ് ഞാന്‍ പങ്കെടുക്കുന്നത്. ആ സന്തോഷത്തില്‍ നിങ്ങളും ആസ്വദിക്കുക. ഇതൊരു ഇന്‍ഡസ്ട്രിയുടെ വിജയം കൂടിയാണ്. ഇന്ന് പാലായിലും നൂറനാടും ആറ്റിങ്ങലും പോകുന്നുണ്ട്',-സുരേഷ് ഗോപി പറഞ്ഞു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കോടതിയെയാണ് മാധ്യമപ്രവര്‍ത്തക അപമാനിച്ചത്';ശക്തമായ ഭാഷയില്‍ മറുപടി നല്‍കി സുരേഷ് ഗോപി