Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോഷിയുടെ പാപ്പനായി സുരേഷ് ഗോപി, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് തരംഗമാകുന്നു !

ജോഷിയുടെ പാപ്പനായി സുരേഷ് ഗോപി, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് തരംഗമാകുന്നു !

കെ ആര്‍ അനൂപ്

, വെള്ളി, 5 മാര്‍ച്ച് 2021 (15:09 IST)
സുരേഷ് ഗോപി വീണ്ടും ഫിലിം ക്യാമറയ്ക്കു മുന്നിലെത്തി, ജോഷിയുടെ പാപ്പനായി. ലൊക്കേഷനില്‍ നിന്ന് എബ്രഹാം മാത്യു മാത്തന്റെ പുത്തന്‍ രൂപം സുരേഷ് ഗോപി പങ്കുവച്ചു. നരവീണ മുടിയും മീശയും ഒരു കൈയില്‍ പ്രത്യേകതരം കറുത്ത നിറത്തിലുള്ള ഗ്ലൗസും നടന്‍ ഉപയോഗിച്ചിട്ടുണ്ട്. സിനിമയിലെ ഒരു രംഗം ഷൂട്ട് ചെയ്യുമ്പോള്‍ എടുത്ത ചിത്രം ആണെന്നാണ് തോന്നുന്നത്.പാലാ, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.
 
പാപ്പന്റെ മകള്‍ ഐപിഎസ് ഈ വേഷത്തില്‍ നീത പിള്ള എത്തും. സുരേഷ് ഗോപിയുടെ ഭാര്യയായി നൈല ഉഷ വേഷമിടുന്നു.ചിത്രത്തില്‍ ഗോകുല്‍ സുരേഷും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
 
സണ്ണി വെയ്ന്‍, ആശ ശരത്, കനിഹ, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, ചന്തുനാഥ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുംറയ്ക്ക് വധു അനുപമ പരമേശ്വരന്‍ ? കണ്‍ഫ്യൂഷനില്‍ ആരാധകര്‍ !