Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യയുടെ നായികയായി മമിത, വെങ്കി അറ്റ്‌ലൂരി ചിത്രത്തിന് തുടക്കം

രവീണ ടണ്ടന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

Suriya 46

നിഹാരിക കെ.എസ്

, തിങ്കള്‍, 19 മെയ് 2025 (16:37 IST)
സൂര്യയുടെ 46-ാം ചിത്രത്തറിന് തുടക്കം. മമിത ബൈജു ആണ് നായിക. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമിത നായികയാവുന്നത്. ചിത്രത്തിന്റെ പൂജ ഹൈദരാബാദില്‍ വച്ച് നടന്നു. സൂര്യയുടെ 46-ാം ചിത്രമാണിത്. രവീണ ടണ്ടന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സിതാര എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി.വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി ആണ്. 
 
നേരത്തെ സൂര്യയെ നായകനാക്കി ബാല ഒരുക്കാനിരുന്ന ‘വണങ്കാന്‍’ എന്ന ചിത്രത്തില്‍ മമിതയെ പ്രധാന വേഷത്തില്‍ കാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സൂര്യ സിനിമയില്‍ നിന്നും പിന്മാറിയിരുന്നു. പിന്നാലെ മമിതയും പിന്മാറിയിരുന്നു. അരുണ്‍ വിജയ്‌യും റിധയുമാണ് ഈ സിനിമയില്‍ ഇവര്‍ക്ക് പകരം എത്തിയത്.
 
‘പ്രേമലു’ എന്ന ചിത്രത്തിന് ശേഷം തമിഴില്‍ നിരവധി ചിത്രങ്ങളാണ് മമിതയുടെതായി ഒരുങ്ങുന്നത്. ‘റെബല്‍’ എന്ന തമിഴ് ചിത്രമായിരുന്നു മമിതയുടേതായി റിലീസ് ചെയ്ത ആദ്യ തമിഴ് ചിത്രം. ദളപതി വിജയ്‌യുടെ ‘ജനനായകന്‍’ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മമിത എത്തുന്നുണ്ട്. ‘ഇരണ്ടു വാനം’ എന്ന ചിത്രത്തിലും മമിത നായികയായി എത്തും. പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ‘ഡ്യൂഡ്’ എന്ന ചിത്രമാണ് മമിതയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രോജക്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഈ കിട്ടുന്ന ലക്ഷങ്ങൾ ഒക്കെ എന്ത് ചെയ്യുന്നു?' ആ ചോദ്യം മമ്മൂട്ടിക്ക് ഇഷ്ടമായില്ല: അദ്ദേഹം നൽകിയ മറുപടി