പ്രായം കുറഞ്ഞ നടിമാർക്കൊപ്പം അഭിനയിക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്ത നടനാണ് രവി തേജ. ചിരഞ്ജീവി, ബാലകൃഷ്ണ, വെങ്കിടേഷ്, നാഗാർജുന തുടങ്ങിയ മുതിർന്ന താരങ്ങളും വളരെ പ്രായം കുറഞ്ഞ നടിമാർക്കൊപ്പം അഭിനയിക്കാറുണ്ട്. എന്നാൽ, പ്രണയ രംഗങ്ങളിൽ അതിന്റേതായ ഗ്യാപ്പ് ഉണ്ടാകുമായിരുന്നു. ഇക്കാര്യത്തിൽ രവി തേജ വ്യത്യസ്തനാണ്. പ്രാണരംഗങ്ങളിൽ പോലും ഇദ്ദേഹത്തിന് പ്രായ വ്യത്യാസം ഒരു പ്രശ്നമാകാറില്ല.
മിസ്റ്റർ ബച്ചനിൽ ഭാഗ്യശ്രീ ബോർസെ ആയിരുന്നു നായിക. ഇതിലെ ഗാനങ്ങൾ ഏറെ ട്രോളുകൾക്ക് കാരണമായി. ധമാക്കയിൽ ശ്രീലീലയുമായി പ്രണയിച്ച് തകർത്തതും പരിഹാസങ്ങൾക്ക് കാരണമായി. വിമർശനങ്ങൾ കടുക്കും തോറും ഓരോ സിനിമയിലും പ്രായം കുറഞ്ഞ നായികമാരെ തിരഞ്ഞെടുക്കാൻ രവി തേജ മനപൂർവ്വം ശ്രമിക്കുന്നുവെന്നും ആരോപണം ഉയർന്നു. നിലവിൽ ശ്രീലീല നായികയായി അഭിനയിക്കുന്ന മാസ് ജതാര എന്ന ചിത്രത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.
അതിനു ശേഷം കിഷോർ തിരുമലയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യും. ഇതിൽ രണ്ട് നായികമാരാണുള്ളത്. റിപ്പോർട്ടുകൾ പ്രകാരം ട്രെൻഡിംഗ് നടിമാരായ മമിത ബൈജു (പ്രേമലു), കയാദു ലോഹർ (ഡ്രാഗൺ) എന്നിവരായിരിക്കും നായികമാർ ആവുക. ഇവരുടെ വേഷങ്ങൾക്കായി ചർച്ചകൾ നടക്കുകയാണ് എന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.