Publish Date: Mon, 24 Jul 2023 (09:09 IST)
Updated Date: Mon, 24 Jul 2023 (09:13 IST)
സ്‌റ്റൈലിഷ് ലുക്കിലുളള ജയസൂര്യയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.താടി നീട്ടി കണ്ണാടിയുമായി പുത്തന്‍ രൂപത്തിലാണ് നടനെ കാണാനായത്.
ഭാര്യയായ സരിതയാണ് എപ്പോഴും ജയസൂര്യയുടെ കോസ്റ്റ്യൂമിന് പിന്നില്‍. ഉണ്ണിമുകുന്ദനും സംവിധായകര്‍ക്കും ഒപ്പം ജയസൂര്യ പകര്‍ത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
നടന്റെ വരാനിരിക്കുന്ന 'കത്തനാറി'നു വേണ്ടിയാണ് പുത്തന്‍ ലുക്ക്. കഥാപാത്രങ്ങള്‍ക്കായി ഏതറ്റം വരെയും പോകാന്‍ ജയസൂര്യ തയ്യാറാണ്. ഇത്തവണയും ഗംഭീര മേക്കോവറാകും ചിത്രത്തിനുവേണ്ടി ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.