Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യയ്ക്കും കജോളിനും ഓസ്കർ കമ്മിറ്റിയിലേക്ക് ക്ഷണം

സൂര്യയ്ക്കും കജോളിനും ഓസ്കർ കമ്മിറ്റിയിലേക്ക് ക്ഷണം
, ബുധന്‍, 29 ജൂണ്‍ 2022 (12:58 IST)
അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസിൽ അംഗമാകാൻ തെന്നിന്ത്യൻ താരം സൂര്യയ്ക്കും ബോളിവുഡ് താരം കജോളിനും ക്ഷണം. ചൊവ്വാഴ്ചയാണ് പുതിയ അംഗങ്ങളുടെ പട്ടിക അക്കാദമി പ്രഖ്യാപിച്ചത്. സംവിധായിക റീമ കഗ്ടിക്കും കമ്മിറ്റിയിലേക്ക് ക്ഷണമുണ്ട്. ലോസ് ഏഞ്ചലസിൽ വർഷം തോറും നടക്കുന്ന ഓസ്കർ അവാർഡുകൾക്ക് വോട്ട് ചെയ്യാൻ ക്ഷണിക്കപ്പെട്ട അംഗങ്ങൾക്ക് അർഹതയുണ്ടാകും.
 
ഡൊക്യുമെൻ്ററി സംവിധായകരായ സുഷ്മിത് ഘോഷ്,റിൻ്റു തോമസ് എന്നിവർക്കും ഇന്ത്യയിൽ നിന്ന് ക്ഷണമുണ്ട്. ഇവരുടെ റൈറ്റിംഗ് വിത്ത് ഫയര്‍ എന്ന ഡോക്യുമെന്ററിക്ക് ഇത്തവണ ഓസ്‍കര്‍ നോമിനേഷൻ ലഭിച്ചിരുന്നു. ഷാറൂഖ് ഖാൻ,ആമിർ ഖാൻ,എ ആർ റഹ്മാൻ,അലി ഫസൽ,അമിതാഭ് ബച്ചൻ,എക്ത കപൂർ,വിദ്യാ ബാലൻ തുടങ്ങിയവർ ഇതിന് മുൻപ് അക്കാദമിയുടെ ഭാഗമായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവര്‍ ജയിച്ചിരുന്നേല്‍ അതൊരു ലോക റെക്കോര്‍ഡ് ആകുമായിരുന്നു ! സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം