പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ 45മത് ചിത്രത്തില്‍ മലയാളി താരങ്ങളായ ഇന്ദ്രന്‍സും സ്വാസികയും എത്തുന്നു. തൃഷയാണ് സൂര്യ 45 ലെ നായിക. ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയുടെ സംഗീത സംവിധായകനാകുന്നത് സായ് അഭയാങ്കറാണ്.
അരുവി, തീരന്‍ അധികാരം ഒന്‍ട്രു, സുല്‍ത്താന്‍, കൈതി എന്നീ സിനിമകളുടെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് ബിഗ് ബജറ്റ് സിനിമ നിര്‍മിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന സിനിമ കോര്‍ട്ട് റൂം ഡ്രാമയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സിനിമയുടെ ചിത്രീകരണം കൊയമ്പത്തൂരില്‍ നടക്കുകയാണ്.