ഒടിടി റിലീസിന് പിന്നാലെ റെട്രോയ്ക്ക് മികച്ച അഭിപ്രായങ്ങൾ

സിനിമയെ അത്രകണ്ട് അങ്ങോട്ട് വിമർശിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

നിഹാരിക കെ.എസ്
ശനി, 31 മെയ് 2025 (16:37 IST)
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമയാണ് റെട്രോ. കങ്കുവയുടെ പരാജയത്തിന് ശേഷമെത്തിയ സിനിമ ആയതിനാൽ സൂര്യ ആരാധകരെ ഏറെ പ്രതീക്ഷ അർപ്പിച്ച സിനിമയായിരുന്നു ഇത്. എന്നാൽ, ചിത്രത്തിന് തിയേറ്റർ ഓഡിയൻസിനെ സംതൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. വലിയ രീതിയിൽ വിമർശനങ്ങളും ഏറ്റുവാങ്ങിയാണ് സിനിമ തിയേറ്റർ വിട്ടത്. എന്നാൽ ഒ ടി ടി യിൽ എത്തിയ ശേഷം കഥ മാറി. സിനിമയെ അത്രകണ്ട് അങ്ങോട്ട് വിമർശിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
 
സിനിമയിലെ ചില രംഗങ്ങളിലെ സൂര്യയുടെ പ്രകടനം എടുത്ത് പറഞ്ഞു പ്രശംസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. സിനിമ തിയേറ്ററിൽ കാണാതിരുന്നത് വലിയ നഷ്ടമായെന്നും തന്റെ ശാരീരികക്ഷമ ഇപ്പോഴും നിലനിർത്തുന്ന സൂര്യയ്ക്ക് അഭിനന്ദനവും നിറയുന്നുണ്ട്. സിനിമയിലെ സ്റ്റണ്ടുകളും ആരാധകരുടെ കണ്ണിൽ ഉടക്കുന്നുണ്ട്.
 
ചിത്രം മെയ് ഒന്നിനായിരുന്നു തിയേറ്ററുകളിൽ എത്തിയിരുന്നത്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്മണ്യൻ, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. ശ്രേയസ് കൃഷ്‍ണയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചത് സന്തോഷ് നാരായണനാണ്. സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് 80 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

അടുത്ത ലേഖനം
Show comments