നല്ല സിനിമയ്‌ക്കായി കാത്തിരിക്കാം ഈ മാസം 27 വരെ!

വ്യത്യസ്‌ത കഥയുമായി ‌വീണ്ടും സുവീരൻ: മഴയത്ത് റിലീസിനൊരുങ്ങുന്നു

ശനി, 7 ഏപ്രില്‍ 2018 (15:46 IST)
അഭിനേതാവ്, സംവിധായകൻ‍, ചിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സുവീരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കുടുംബ ചിത്രം ‌'മഴയത്ത്' ഏപ്രിൽ 27-ന് റിലീസിനൊരുങ്ങുന്നു. ദേശീയ പുരസ്‌‌കാരം അടക്കം നിരവധി ‌അംഗീകാരം ‌നേടിയ ‌സുവീരൻ വ്യത്യസ്‌തമായ ‌കഥകളുമായാണ് എന്നും ‌പ്രേക്ഷകരിലേക്കെത്താറുള്ളത്.
 
ബന്ധങ്ങളുടെ കഥകളും ശക്തമായ ‌മുഹൂർത്തങ്ങളും ‌പ്രമേയമാക്കിക്കൊണ്ട് ‌വേറിട്ട കഥയുമായാണ് സുവീരന്‍ ഇത്തവണയും ‌പ്രേക്ഷകരിലേക്കെത്തുന്നത്. തമിഴ്‌ നടനായ ‌നികേഷ് റാം നായകനാകുന്ന ആദ്യ മലയാള ‌സിനിമയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. വളരെ ‌സെൻസിറ്റീവായ ‌വിഷയമാണ് സിനിമ ‌ചർച്ച ചെയ്യുന്നത്.
 
അപര്‍ണ ഗോപിനാഥ്, മനോജ് കെ ജയൻ‍, സന്തോഷ് കിഴാറ്റൂർ, സുനില്‍ സുഖദ, നന്ദു, ശാന്തി കൃഷ്ണ, ശിവജി ഗുരുവായൂർ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ ഗപ്പിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നന്ദന വര്‍മ്മയും മികച്ച വേഷത്തെ അവതരിപ്പിക്കുന്നു. പ്രേക്ഷകർക്കിടെ ആകാംക്ഷ നിറച്ചുകൊണ്ട് ചിത്രത്തിന്റെ ട്രെയിലറും ടീസറും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുന്നു. 
 
ലിപി ഇല്ലാത്ത ഒരു ഭാഷയുടെ പശ്ചാത്തലത്തില്‍ കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും കഥ പറഞ്ഞ ബ്യാരിയെന്ന ചിത്രത്തിലാണ് സുവീരന്‍ ദേശിയ പുരസ്‌കാരം നേടിയത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പരോളിലിറങ്ങിയ അലക്സിനെ പ്രേക്ഷകര്‍ കൈവിട്ടില്ല, ബോക്സ്‌ഓഫീസില്‍ മമ്മൂട്ടി കുതിക്കുന്നു!