പരോളിലിറങ്ങിയ അലക്സിനെ പ്രേക്ഷകര്‍ കൈവിട്ടില്ല, ബോക്സ്‌ഓഫീസില്‍ മമ്മൂട്ടി കുതിക്കുന്നു!

ബോക്സോഫീസില്‍ ആദ്യ ദിനം പരോള്‍ സ്വന്തമാക്കിയത്...

ശനി, 7 ഏപ്രില്‍ 2018 (14:38 IST)
ശരത് സന്ദിത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പരോള്‍ ഇന്നലെയാണ് റിലീസ് ആയത്. സാധാരണക്കാരനായ കര്‍ഷകന്‍ സഖാവ് അലക്സിന്റെ കഥ പറയുന്ന ചിത്രമാണ് പരോള്‍. തികച്ചും കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളത് തന്നെയെന്ന് വ്യക്തം. 
 
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പരോളിന് മോശമില്ലാത്ത തുടക്കം തന്നെയാണ് കിട്ടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി കോടികള്‍ തന്നെ വാരിക്കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലീസ് ദിനത്തില്‍ 2 കോടി വരെ കിട്ടാന്‍ സാധ്യതയുള്ളതായിട്ടാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
 
വരും ദിവസങ്ങളില്‍ സിനിമയുടെ യഥാര്‍ത്ഥ കളക്ഷന്‍ റിപ്പോര്‍ട്ട് വരുന്നതോട് കൂടി അക്കാര്യത്തില്‍ ഒരു തീരുമാനം ആവും. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ പരോളിന് 15 പ്രദര്‍ശനം വീതമാണ് ലഭിച്ചിരിക്കുന്നത്. ഒരു സിനിമയ്ക്ക് കിട്ടാവുന്നതില്‍ മികച്ച പിന്തുണ തന്നെയാണ് മള്‍ട്ടിപ്ലെക്‌സില്‍ നിന്നും സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രണയം തേടി അനൂപ് മേനോന്‍!