Webdunia - Bharat's app for daily news and videos

Install App

ഉണ്ണിയുടെ ഈ വളര്‍ച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു: സ്വാസിക

കെ ആര്‍ അനൂപ്
തിങ്കള്‍, 9 ജനുവരി 2023 (09:05 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം മികച്ച പ്രതികരണങ്ങളുമായി രണ്ടാം വാരത്തിലും മുന്നേറുന്നു. കഴിഞ്ഞദിവസം നിരവധി ഹൗസ് ഫുള്‍ ഷോകള്‍ സിനിമയ്ക്ക് ലഭിച്ചിരുന്നു എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെയും മാളികപ്പുറം എന്ന സിനിമയെയും പ്രശംസിച്ച നടി സ്വാസിക.ഇന്ന് തീയറ്ററുകളില്‍ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാല്‍ തനിക്ക് യാതൊരു അതിശയവുമില്ലെന്നാണ് നടി പറയുന്നത്.
 
സ്വാസികയുടെ വാക്കുകളിലേക്ക്
 
പ്രിയപ്പെട്ട ഉണ്ണി
മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളില്‍ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാല്‍ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആര്‍ക്കും യാതൊരു അതിശയവും ഉണ്ടാവാന്‍ സാധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണിയെ ഒരിക്കല്‍ ഇതുപോലെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.നാലുവര്‍ഷം മാളികപ്പുറമായ എന്നെ ആ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകന്‍ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദി.ഇനി മലകയറാന്‍ 50 വയസ്സ് വരെ കൊതിയോടെ കാത്തു നില്‍ക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദി.സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി. ഈ ചിത്രത്തിലെ പ്രകടനങ്ങള്‍ക്ക് ഇതിലെ ബാലതാരങ്ങള്‍ക്ക് സ്റ്റേറ്റ് അവര്‍ഡോ നാഷണല്‍ അവര്‍ഡോ തീര്‍ച്ചയായും ഉറപ്പാണ്.അതിനുള്ള എല്ലാ ഭാഗ്യവും അവര്‍ക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആള് എന്ന നിലയില്‍ ഉണ്ണിയുടെ ഈ വളര്‍ച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു. മനസ് നിറച്ച മാളികപ്പുറം
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി വിജയനെ വാഴ്ത്തി സുധാകരന്‍ (വീഡിയോ)

അടുത്ത ലേഖനം
Show comments