Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

A Certificate Movie Chathuram : അഡള്‍ട്ട് ഓണ്‍ലി ചിത്രം ചതുരത്തിലെ കഥാപാത്രത്തെ കുറിച്ച് സ്വാസിക; ഷൂട്ടിങ് കാണാനെത്തിയ താരത്തിന്റെ അമ്മ പറഞ്ഞത് ഇങ്ങനെ !

Swasika in A Certificate Movie
, ബുധന്‍, 17 ഓഗസ്റ്റ് 2022 (12:07 IST)
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം റിലീസിങ്ങിന് ഒരുങ്ങുകയാണ്. സ്വാസികയും റോഷന്‍ മാത്യുവുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ഗ്ലാമറസ് ആന്റ് ബോള്‍ഡ് രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രം. അതുകൊണ്ട് തന്നെ എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. 
 
ചതുരത്തിലെ കഥാപാത്രത്തെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചതുരത്തിലെ തന്റെ റോളിനെ കുറിച്ച് അമ്മയ്ക്ക് ടെന്‍ഷന്‍ ഉണ്ടെന്ന് താരം പറഞ്ഞു. സെറ്റില്‍ ഓരോ ഡ്രസ് മാറി വരുമ്പോള്‍ അതൊക്കെ കണ്ട് അമ്മ ഞെട്ടിപ്പോയെന്നും സ്വാസിക പറഞ്ഞു. 
 
'അമ്മ എന്നോട് ചോദിച്ചു, 'നിദ്ര പോലെ അല്ല...അതിന്റെ വേറെ ലെവല്‍ ആണെന്നൊക്കെ കേട്ടല്ലോ..എന്താണ് അത്' എന്നൊക്കെ ചോദിച്ചു. പക്ഷേ ഞാനിതൊന്നും പറഞ്ഞില്ല. അമ്മ ഇങ്ങനെ കൂടുതല്‍ കുത്തി കുത്തി ചോദിക്കാനും വന്നില്ല. ലൊക്കേഷനിലെത്തുന്നു, ആദ്യം ഇങ്ങനെ ഓരോ ഡ്രസ് തരുന്നു, ഓരോ ഡ്രസ് മാറി വരുമ്പോ അമ്മ ഇങ്ങനെ നോക്കും. ഞാന്‍ ഓരോ ഡ്രസ് മാറി വരുമ്പോ അമ്മ എന്താ ഇത് എന്നു പറഞ്ഞ് ഞെട്ടും. അമ്മയ്ക്ക് ടെന്‍ഷനുണ്ട്. ചതുരം എന്ന് പറയുമ്പോ തന്നെ ഒരു ടെന്‍ഷനുണ്ട്. ആദ്യം ഒ.ടി.ടി.യില്‍ ആകുമെന്നാണ് പറഞ്ഞത്. അപ്പോള്‍ അത്ര ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. എല്ലാവരും വീട്ടില്‍ ഇരുന്ന് കാണുമല്ലോ. പിന്നെ തിയറ്ററിലാകുമെന്ന് പറഞ്ഞപ്പോള്‍ അമ്മയ്ക്ക് ടെന്‍ഷന്‍,' സ്വാസിക പറഞ്ഞു. 
 
അതേസമയം, ചതുരത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ടീസര്‍.
 
അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള, ഛായാഗ്രഹണം പ്രദീഷ് വര്‍മ. ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്ഷന്‍ സിനിമകള്‍ക്ക് തല്‍ക്കാലം വിട!കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ നടന്‍ ആന്റണി വര്‍ഗീസ്