Webdunia - Bharat's app for daily news and videos

Install App

Swetha Menon: അതിജീവത ഇപ്പോഴും പടിക്ക് പുറത്ത് തന്നെ; നടിയുടെ തിരിച്ചുവരവ് ചർച്ചയായില്ലെന്ന് ശ്വേത മേനോൻ

ശ്വേത മേനോൻ ആണ് സംഘടനയുടെ പ്രസിഡന്റ്.

നിഹാരിക കെ.എസ്
വ്യാഴം, 21 ഓഗസ്റ്റ് 2025 (10:30 IST)
കൊച്ചി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി താരസംഘടനയായ അമ്മയിൽ നിന്നും രാജിവെച്ചിരുന്നു. തനിക്കെതിരെ സംഘടനാ നിലപാടുകൾ സ്വീകരിച്ചതിനെ തുടർന്നായിരുന്നു അതിജീവതയുടെ രാജി. അടുത്തിടെ, അമ്മയുടെ പുതിയ ഭരണസമിതി സംഘടനയുടെ ചുമതല ഏറ്റെടുത്തിരുന്നു. ശ്വേത മേനോൻ ആണ് സംഘടനയുടെ പ്രസിഡന്റ്.
 
അതിജീവതയെ ഉടൻ തിരിച്ചുകൊണ്ടുവരുമെന്നും അതിനായി ഇടപെടലുകൾ ഉണ്ടാകുമെന്നും ശ്വേത മേനോൻ പ്രസിഡന്റ് ആയ ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാൽ, പുതുയ ഭരണസമിതി രൂപം കൊണ്ട ശേഷമുള്ള ആദ്യ മീറ്റിങ്ങിൽ അതിജീവിതയുടെയും WCCയുടെയും തിരിച്ചുവരവ് ചർച്ചയായില്ലെന്ന് ശ്വേത മേനോൻ അറിയിച്ചു. 
 
മെമ്മറി കാർഡ് വിഷയം അന്വേഷിക്കണമെന്ന് ആവശ്യമുയർന്നുവെന്നും ചർച്ചയ്ക്ക് ശേഷം അത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ആ വിഷയം അന്വേഷിക്കാൻ ഒരു പ്രത്യേക സമിതി വേണമെന്നും അടുത്ത യോഗത്തിൽ അത് തീരുമാനിക്കുമെന്നും ശ്വേത പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എല്ലാവരും അതിജീവിതയ്‌ക്കൊപ്പമാണെന്നും സംഘടനയിലേക്ക് തിരിച്ചുവരട്ടെയെന്നും ശ്വേത പ്രതികരിച്ചിരുന്നു. ഇതിൽ ആത്മാർത്ഥതയില്ലെന്നാണ് ഇപ്പോഴുയരുന്ന വിമർശനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് വേണ്ട, കോഴിയുമായി രാഹുലിന്റെ ഓഫീസിലേക്ക് മഹിളാമോര്‍ച്ച മാര്‍ച്ച്, പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും

താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ, എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകള്‍ പുറത്ത്

വി ഡി സതീശൻ പരാതി മുക്കി, വേട്ടക്കാരനൊപ്പം നിന്നെന്ന് വി കെ സനോജ്

മാതൃകയാക്കാവുന്ന രീതിയില്‍ പൊതുപ്രവര്‍ത്തകര്‍ പെരുമാറണം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അടുത്ത ലേഖനം
Show comments