Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pakistan Team for Asia Cup 2025: 'സേവനങ്ങള്‍ക്കു പെരുത്ത് നന്ദി'; ബാബറിനെയും റിസ്വാനെയും ഒഴിവാക്കിയത് സൂചന

2024 ലാണ് ബാബര്‍ അവസാനമായി ഒരു ട്വന്റി 20 രാജ്യാന്തര മത്സരം കളിച്ചത്

Babar Azam Mohammad Rizwan Asia Cup, Asia Cup Pakistan team, Pakistan Team for Asia Cup 2025, പാക്കിസ്ഥാന്‍ ഏഷ്യാ കപ്പ്, മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം

രേണുക വേണു

, തിങ്കള്‍, 18 ഓഗസ്റ്റ് 2025 (09:55 IST)
Babar Azam and Mohammad Rizwan

Pakistan Team for Asia Cup 2025: ഏഷ്യാ കപ്പിനുള്ള പാക്കിസ്ഥാന്‍ ടീമില്‍ മുതിര്‍ന്ന താരങ്ങളായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ഇടംപിടിക്കാതിരുന്നത് മോശം പ്രകടനത്തെ തുടര്‍ന്ന്. ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് ഇരുവരെയും മാറ്റിനിര്‍ത്താനാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. 
 
2024 ലാണ് ബാബര്‍ അവസാനമായി ഒരു ട്വന്റി 20 രാജ്യാന്തര മത്സരം കളിച്ചത്. ഈ വര്‍ഷം നടന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സല്‍മിക്കായി പത്ത് ഇന്നിങ്‌സുകളില്‍ നിന്ന് 288 റണ്‍സെടുത്തെങ്കിലും സ്‌ട്രൈക് റേറ്റ് 128.57 മാത്രമായിരുന്നു. ട്വന്റി 20 യിലെ മെല്ലപ്പോക്കാണ് ബാബറിനു രാജ്യാന്തര കരിയറില്‍ തിരിച്ചടിയായിരിക്കുന്നത്. ഏഷ്യാ കപ്പിനുള്ള പാക്കിസ്ഥാന്‍ ടീം മികച്ച പ്രകടനം നടത്തിയാല്‍ സമീപകാലത്തൊന്നും ബാബറിനു രാജ്യാന്തര ടി20 കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്. 
 
രാജ്യാന്തര ടി20 യില്‍ 121 ഇന്നിങ്‌സുകളില്‍ നിന്ന് 39.83 ശരാശരിയില്‍ 4,223 റണ്‍സാണ് ബാബറിന്റെ സമ്പാദ്യം. സ്‌ട്രൈക് റേറ്റ് ആകട്ടെ 129.22 മാത്രമാണ്. 
 
മുഹമ്മദ് റിസ്വാന്റെയും സ്ഥിതി സമാനമാണ്. രാജ്യാന്തര ട്വന്റി 20 യില്‍ 93 ഇന്നിങ്‌സുകളില്‍ നിന്ന് റിസ്വാന്‍ നേടിയിരിക്കുന്നത് 3,414 റണ്‍സാണ്. സ്‌ട്രൈക് റേറ്റ് 125.37 മാത്രം. ഇരുവരുടെയും ടി20 ബാറ്റിങ് ശൈലി ടീമിനു പലപ്പോഴും ദോഷം ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഏഷ്യാ കപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആത്മവിശ്വാസം അഹങ്കാരമായി തോന്നിയാലും കുഴപ്പമില്ല, അതില്ലാതെ കളിക്കരുത്: മാസ് ഡയലോഗുമായി സഞ്ജു സാംസൺ