Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇപ്പോഴും സിംഗിൾ, കാരണക്കാരൻ അജയ് ദേവ്‌ഗണെന്ന് തബു

ഇപ്പോഴും സിംഗിൾ, കാരണക്കാരൻ അജയ് ദേവ്‌ഗണെന്ന് തബു
, വെള്ളി, 6 നവം‌ബര്‍ 2020 (14:36 IST)
തന്റെ അമ്പതാം പിറന്നാളിന്റെ തിളക്കത്തിലാണ് ബോളിവുഡ് താരസുന്ദരി തബു. മീര നായരുടെ എ സ്യൂട്ടബിള്‍ ബോയ് ആണ് തബുവിന്റെ ഏറ്റവും പുതിയ ചിത്രം. അതേസമയം സിനിമയിൽ ഒരുപാട് കാലമായിട്ടും ഇപ്പോഴും സിംഗിൾ ആയി തുടരുന്നതിനെ പറ്റി തബു പറഞ്ഞു. താൻ ഇപ്പോഴും സിംഗിളായി തുടരുന്നതിന് കാരണം നടൻ അജയ് ദേവ്‌ഗൺ ആണെന്നാണ് തബു പറയുന്നത്.
 
ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് തബു മനസ്സ് തുറന്നത്. ഞാനും അജയ് ദേവ് ദേവ്‌ഗണും വളരെ പഴയ സുഹൃത്തുക്കളാണ്. 13‌, 14 വയസ്സുള്ളപ്പോൾ മുതൽ ഞങ്ങൾക്ക് പരസ്‌പരം അറിയാം. അജയ് എന്റെ സഹോദരന്റെ  സുഹൃത്താണ്. അങ്ങനെയാണ് ഞങ്ങളും പരിചയപ്പെടുന്നത്. എപ്പോഴും ഒന്നിച്ച് നടക്കുന്നവരായിരുന്നു. ജൂഹുവിലും മറ്റും ഞങ്ങൾ കറങ്ങിനടക്കുമായിരുന്നു.
 
ഞാൻ ചെറുപ്പമായിരുന്നപ്പോൾ അജയും സമീറും പിന്നാലെ നടക്കും.ഏതെങ്കിലും പയ്യന്മാര്‍ എന്നോട് സംസാരിക്കാനോ അടുക്കാനോ ശ്രമിച്ചാല്‍ അവരെ ഭീഷണിപ്പെടുത്തും. അവര്‍ ശരിക്കും ഗുണ്ടകളായിരുന്നു. ഞാന്‍ ഇന്ന് സിംഗിള്‍ ആയിരിക്കുന്നതിന്റെ കാരണം അജയ് ആണ് തബു പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദൃശ്യം 2 പൂര്‍ത്തിയാക്കി മുരളി ഗോപി, ഇനി എമ്പുരാന്‍റെ എഴുത്തിലേക്ക് !