Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദൃശ്യം 2 പൂര്‍ത്തിയാക്കി മുരളി ഗോപി, ഇനി എമ്പുരാന്‍റെ എഴുത്തിലേക്ക് !

ദൃശ്യം 2 പൂര്‍ത്തിയാക്കി മുരളി ഗോപി, ഇനി എമ്പുരാന്‍റെ എഴുത്തിലേക്ക് !
, വ്യാഴം, 5 നവം‌ബര്‍ 2020 (21:48 IST)
മുരളി ഗോപി ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ദൃശ്യം 2ല്‍ അഭിനയിക്കുന്നത്. തന്‍റെ ഭാഗം ഷൂട്ടിംഗ് മുരളി ഗോപി പൂര്‍ത്തിയാക്കി. "റൈറ്റിംഗ് ഡെസ്‌കിലേക്ക് മടങ്ങിയെത്തി... വീട്ടിലേക്കും" - മുരളിഗോപി കുറിച്ചു.
 
മുരളി ഗോപി ഇപ്പോള്‍ എമ്പുരാന്‍റെയും രതീഷ് അമ്പാട്ടിന്‍റെ ചിത്രത്തിന്‍റെയും എഴുത്തുജോലികളിലാണ്. എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയുമുണ്ടാകുമോ എന്ന അഭ്യൂഹം പരന്നിട്ടുണ്ട്. എന്നാല്‍ മുരളി ഗോപി കൂടുതല്‍ വിവരങ്ങള്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
 
ദൃശ്യം 2-ൽ മുരളി ഗോപിയും സായികുമാറും ഗണേഷ് കുമാറുമാണ് പുതുതായി ചേർന്നിട്ടുള്ളത്. ഇത്തവണ ജീത്തു ജോസഫ് എന്തെല്ലാം സർപ്രൈസാണ് ആരാധകർക്കായി ഒരുക്കിവെച്ചിട്ടുളളതെന്ന് കണ്ടു തന്നെ അറിയണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മുരളി’യെ ഇഷ്‌ടപ്പെടുന്ന ഞാനില്ലേ? ആ ഞാന്‍ ഞാനല്ല... എനിക്കിഷ്‌ടം മമ്മുക്കേം ലാലേട്ടനേം !