തമന്ന ദിലീപിനൊപ്പം കൊട്ടരക്കരയില്‍; പുതിയ ചിത്രത്തിന്റെ തിരക്കിലേക്ക്, ചിത്രങ്ങള്‍
കേരളത്തിലെത്തിയ തമന്ന കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം സന്ദര്‍ശിച്ചു
തെന്നിന്ത്യന്‍ താരസുന്ദരി തമന്ന കേരളത്തിലെത്തി. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് തമന്ന കേരളത്തിലെത്തിയിരിക്കുന്നത്. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായിക.
കേരളത്തിലെത്തിയ തമന്ന കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം സന്ദര്‍ശിച്ചു. ദിലീപിനൊപ്പമാണ് തമന്ന കൊട്ടാരക്കരയിലെത്തിയത്. സാരിയാണ് തമന്നയുടെ വേഷം. മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ദിലീപ് എത്തിയത്. നടന്‍ സിദ്ധിഖും ഒപ്പമുണ്ട്. കൊട്ടാരക്കരയിലെത്തിയതിന്റെ ചിത്രങ്ങള്‍ തമന്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിലാണ് തമന്ന പ്രധാന വേഷത്തിലെത്തുന്നത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. തമന്ന അടക്കമുള്ള തെന്നിന്ത്യയിലെ ഏറെ വിലപിടിപ്പുള്ള താരങ്ങള്‍ അഭിനയിക്കുന്നതിനാല്‍ വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുക.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല. ഡി.ഒ.പി. ഷാജി കുമാര്‍. സംഗീതം സി.എസ്.സാം. വിവേക് ഹര്‍ഷനാണ് എഡിറ്റര്‍.
ദിലീപിന്റെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രമാണ് രാമലീല. തിയറ്ററുകളില്‍ ചിത്രം വമ്പന്‍ ഹിറ്റായിരുന്നു.