Webdunia - Bharat's app for daily news and videos

Install App

അവൾക്ക് ലക്ഷങ്ങളുടെ ചെറുപ്പും ബാഗും വാങ്ങാം, ഞാൻ പൈസ പിൻവലിച്ചാൽ ഉടനെ വിളിയെത്തും: വിവാഹമോചന കാരണം വ്യക്തമാക്കി ജയം രവി

അഭിറാം മനോഹർ
ബുധന്‍, 2 ഒക്‌ടോബര്‍ 2024 (11:48 IST)
തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടന്‍ ജയം രവിയും ഭാര്യ ആര്‍തിയും തമ്മില്‍ വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു ജയം രവി ഭാര്യയുമായി വേര്‍പിരിയുന്ന കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ തന്നെ അറിയിക്കാതെയാണ് വിവാഹമോചനമെന്നും ഇത് താന്‍ അനുവദിക്കില്ലെന്നും ആരതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചിരുന്നു.
 
ഇപ്പോഴിതാ എന്തുകൊണ്ട് താന്‍ വിവാഹമോചനം എന്ന തീരുമാനത്തിന് പിന്നിലെത്തിയെന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് ജയം രവി. ആര്‍ ജെ ഷാ എന്ന പ്രമുഖ യുട്യൂബറോടാണ് ജയം രവി തുറന്ന് സംസാരിച്ചത്. താന്‍ നേരിട്ട് സംസാരിക്കുന്നത് മക്കള്‍ നേരിട്ട് കാണണ്ട എന്ന് കരുതിയാണ് ഇക്കാര്യങ്ങള്‍ സംശയിക്കുന്നതെന്നും സാധിക്കുമെങ്കില്‍ യൂട്യൂബ് ചാനലില്‍ ഇക്കാര്യങ്ങള്‍ പങ്കുവെയ്ക്കണമെന്നും ജയം രവി തന്നോട് ആവശ്യപ്പെട്ടെന്നും ആര്‍ ജെ ഷാ പറയുന്നു.
 
ആരതിയുടെ അമിതമായ നിയന്ത്രണങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് ജയം രവിയുടെ പ്രതികരണം. വീട്ടുജോലിക്കാരന് ലഭിക്കുന്ന ബഹുമാനം പോലും തനിക്ക് ലഭിക്കുന്നില്ലെന്നും അന്തെങ്കിലും ആവശ്യത്തിന് താന്‍ പണം പിന്‍വലിച്ചാല്‍ ആരതി അപ്പോള്‍ തന്നെ അത് വിളിച്ച് അന്വേഷിക്കുമെന്നും ജയം രവി പറയുന്നു. കഴിഞ്ഞ 13 വര്‍ഷമായി ഒറ്റയ്ക്ക് ബാങ്ക് അക്കൗണ്ടില്ല. ജോയിന്റ് അക്കൗണ്ടാണ്. ഞാന്‍ എവിടെപോയി എന്ത് ചെലവഴിച്ചാലും മെസേജ് അവള്‍ക്ക് പോകും. ഒരു ഘട്ടത്തിനപ്പുറം ഇത് സഹിക്കാനായില്ല. അവള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിച്ച് എന്ത് വേണമെങ്കിലും വാങ്ങാം. ഞാന്‍ എന്തെങ്കിലും വാങ്ങിയാല്‍ എന്തിനാണ് കാര്‍ഡ് ഉപയോഗിച്ചെന്നും മറ്റും ചോദിക്കും. എന്റെ അസിസ്റ്റന്റിനോടും ചോദിക്കും.
 
 ഇന്‍സ്റ്റഗ്രാം പാസ്വേഡ് എന്റെ കൈയിലുണ്ടായിരുന്നില്ല. വാട്‌സാപ്പ് പ്രശ്‌നമാകുന്നതിനാല്‍ 6 വര്‍ഷം അതും ഉപയോഗിച്ചില്ല. ബ്രദര്‍ സിനിമയുടെ ഷൂട്ടിങ്ങിന് പോയപ്പോള്‍ വീഡിയോ കോള്‍ ചെയ്ത റൂം പരിശോധിച്ചു. റൂമില്‍ ആരെല്ലാമുണ്ടെന്ന് ചോദിച്ചു. പ്രശ്‌നങ്ങള്‍ കാരണം ഷൂട്ടിങ് നിര്‍ത്തേണ്ടിവന്നു. ഇതിനെല്ലാം പുറമെ എന്റെ പല സിനിമകളും തിരെഞ്ഞെടുക്കുന്നത് ആരതിയുടെ അമ്മയാണ്. ആ ചിത്രങ്ങള്‍ പരാജയമായെന്ന് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തും. കടുത്ത സമ്മര്‍ദ്ദത്തിലാണ് ഞാന്‍ വീടുവിട്ടുപോയത്. ജയം രവി പറഞ്ഞതായി ആര്‍ ജെ ഷാ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: അലഹബാദ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments