Select Your Language

Notifications

webdunia
webdunia
webdunia
webdunia

കങ്കണ ഫൈറ്റർ പൈലറ്റായുള്ള തേജസ്, ടീസർ പുറത്ത്

കങ്കണ ഫൈറ്റർ പൈലറ്റായുള്ള തേജസ്, ടീസർ പുറത്ത്
, ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (19:05 IST)
കങ്കണ റണാവത്ത് എയര്‍ഫോഴ്‌സ് പൈലറ്റ് വേഷത്തിലെത്തുന്ന ആക്ഷന്‍ ചിത്രമായ തേജസിന്റെ ടീസര്‍ പുറത്ത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് ടീസര്‍ പുറത്തുവിട്ടത്. ഈ മാസം 20നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. മൂന്ന് വര്‍ഷം മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് വൈകുകയായിരുന്നു.
 
ചിത്രത്തില്‍ തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണയെത്തുന്നത്. ഫൈറ്റര്‍ വിമാനം പറത്താന്‍ പോകുന്ന കങ്കണയുടെ കഥാപാത്രമാണ് ടീസറിലുള്ളത്. എയര്‍ഫോഴ്‌സ് ഡേയില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിടുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. കങ്കണ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്ന എമര്‍ജന്‍സിയാണ് താരത്തിന്റേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. കങ്കണ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ കങ്കണയെ കൂടാതെ അനുപം ഖേര്‍. ശ്രേയസ് തല്പഡെ എന്നിവരും അഭിനയിക്കുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസ് കുപ്പായം അഴിച്ച് വെച്ച് അച്ചായന്‍ ആവാന്‍ മമ്മൂട്ടി.. മാസ് ലുക്കില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍