Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

20 കോടി മുടക്കി നിര്‍മ്മിച്ച പടം, ചിത്രീകരണത്തിനിടെ പ്രശ്‌നങ്ങള്‍, ഒടുവില്‍ 'തല്ലുമാല' തിയേറ്ററുകളിലേക്ക്

Thallumaala - Official Trailer | Tovino Thomas

കെ ആര്‍ അനൂപ്

, വെള്ളി, 12 ഓഗസ്റ്റ് 2022 (09:01 IST)
ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാല തിയേറ്ററുകളിലേക്ക്.അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഒരു കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 231 തിയേറ്ററുകളില്‍ കേരളത്തില്‍ മാത്രം ചിത്രം പ്രദര്‍ശനത്തിനെത്തും. 20 കോടി ബഡ്ജറ്റില്‍ ആണ് ടോവിനോ തോമസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
ചിത്രത്തിലെ റെജി ഗ്യാങ്ങിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടന്‍ ബിനു പപ്പു. ഷൈന്‍ ടോം ചാക്കോ കഥാപാത്രത്തിന്റെ പേരിലാണ് ഈ ഗ്യാങ്ങ് അറിയപ്പെടുന്നത്.ഡേവിഡ് എന്ന കഥാപാത്രത്തെയാണ് ബിനു പപ്പു അവതരിപ്പിക്കുന്നത്.
2021 ഒക്ടോബര്‍ 12 ന്, പൂജാ ചടങ്ങോടെ സിനിമ ആരംഭിച്ചു. 2022 മാര്‍ച്ച് 7-ന് ഷൈന്‍ ടോം ചാക്കോ തങ്ങളെ മര്‍ദിച്ചുവെന്ന് ആരോപിച്ച് രണ്ട് പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രീകരണത്തിനിടെ മാലിന്യം തള്ളുന്നത് സംബന്ധിച്ച് കളമശ്ശേരി എച്ച്എംടി കോളനിയിലെ നാട്ടുകാര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം. പിന്നീട് പോലീസ് ഇടപെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Holy wound Lesbian Movie: ട്രെയ്‌ലർ കണ്ടിട്ട് ഈ സിനിമ മുഴുവൻ കളിയാണോ എന്നാണ് ആളുകൾ ചോദിക്കുന്നത്: ജാനകി സുധീർ