'മോഷ്ടിച്ചും ഉപയോഗിക്കാം വാങ്ങിയും ഉപയോഗിക്കാം'; ടെലിഗ്രാമില്‍ പുതിയ സിനിമകള്‍ കാണുന്നതിനെ കുറിച്ച് നടന്‍ ടോവിനോ തോമസ്
, വ്യാഴം, 11 ഓഗസ്റ്റ് 2022 (09:00 IST)
തല്ലുമാല പ്രമോഷന്‍ തിരക്കുകളിലാണ് നടന്‍ ടോവിനോ തോമസ്.ടെലഗ്രാമുപയോഗിച്ച് സിനിമളുടെ വ്യാജ പതിപ്പുകള്‍ കാണുന്നവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. ഒരു യൂട്യൂബ് ചാനല്‍ നല്‍കിയ അഭിമുഖത്തിനിടെയാണ് നടന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
ടെലഗ്രാമില്‍ നിന്നും സിനിമ കാണുന്നത് മോഷ്ടിച്ച് കാണുന്നത് പോലെയാണെന്ന് ടോവിനോ പറയുന്നു.
'ടെലഗ്രാമില്‍ വരുന്നത് പയറേറ്റഡ് കോപ്പിയാണ്, നമ്മള്‍ക്ക് ഒരു സാധനം വാങ്ങിയും ഉപയോഗിക്കാം, മോഷ്ടിച്ചും ഉപയോഗിക്കാം. ടെലഗ്രാം അത്തരത്തില്‍ മോഷ്ടിച്ച് ഉപയോഗിക്കുന്ന പോലയാണ്'- ടൊവിനോ പറഞ്ഞു.
Follow Webdunia malayalam
അടുത്ത ലേഖനം