Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നല്ല സിനിമകളെ വിജയിപ്പിക്കുന്ന മലയാളികള്‍ക്ക് നന്ദി',വരയന്‍ 25-ാം ദിവസത്തിലേക്ക്, സന്തോഷം പങ്കുവെച്ച് സിജു വില്‍സണ്‍

Love Thank  Varayan success  runningsuccessfully  completing25days

കെ ആര്‍ അനൂപ്

, ശനി, 11 ജൂണ്‍ 2022 (09:04 IST)
താന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഒരു ചിത്രം കൂടി വിജയത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് നടന്‍ സിജു വില്‍സണ്‍. 25 ദിവസങ്ങള്‍ പിന്നിട്ടും പ്രദര്‍ശനം തുടരുകയാണ് വരയന്‍.
 
'നല്ല സിനിമകളെ എന്നും വിജയിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട മലയാളി പ്രേക്ഷകര്‍ക്കു എന്റെയും, വരയന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരുടെയും ഹൃദയത്തില്‍ നിന്നും നന്ദി'- സിജു വില്‍സണ്‍ കുറിച്ചു.
 
ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം സത്യം സിനിമാസ് നിര്‍മ്മിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തനിക്ക് റാംസെ ഹണ്ട് സിൻഡ്രോം, മുഖത്ത് പക്ഷാഘാതം വന്നതായി വെളിപ്പെടുത്തി ജസ്റ്റിൻ ബീബർ