Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

തനിക്ക് റാംസെ ഹണ്ട് സിൻഡ്രോം, മുഖത്ത് പക്ഷാഘാതം വന്നതായി വെളിപ്പെടുത്തി ജസ്റ്റിൻ ബീബർ

റാംസെ ഹണ്ട് സിൻഡ്രോം
, ശനി, 11 ജൂണ്‍ 2022 (09:01 IST)
തനിക്ക് റാംസെ ഹണ്ട് സിൻഡ്രോം ബാധിച്ചതായി വെളിപ്പെടുത്തി കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്. മുഖത്തിന് ബലഹീനതയോ,പക്ഷാഘാതമോ പുറം ചെവിയിൽ ചുണങ്ങോ ഉണ്ടാകുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ അവസ്ഥയാണ് റാംസെ സിൻഡ്രോം.
 
മുഖത്തിന്റെ ഓരോ വശത്തിന്റെയും ചലനത്തെ നിയന്ത്രിക്കുന്ന മുഖത്തെ നാഡിയെ വൈറസ് ബാധിക്കുന്നു. ഗുരുതരമായ ചുണങ് ചെവി പൊട്ടുന്നതിനും എന്നെന്നേക്കും കേൾവിശക്തി നഷ്ടമാകാനും കാരണമാകാം. ഈ അവസ്ഥ തന്റെ ശരീരത്തിന്റെ ഒരു വശം തളർത്തിയെന്നും കണ്ണ് ചിമ്മുന്നതിനും ചിരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടെന്നും താരം പറയുന്നു. ഇപ്പോൾ വിശ്രമത്തിലാണെന്നും തന്റെ ആരോഗ്യവിവരങ്ങൾ നിരന്തരം പങ്കുവെയ്ക്കാമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ജസ്റ്റിൻ ബീബർ പറയുന്നു.

 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാന്‍-ഇന്ത്യയില്‍ നിന്ന് പാന്‍-വേള്‍ഡിലേക്ക്,പ്രഭാസിന്റെ വരാനിരിക്കുന്ന സിനിമകള്‍