Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം 'സൗദി വെള്ളക്ക'യുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം 'സൗദി വെള്ളക്ക'യുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്

, ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (11:40 IST)
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി അടുത്ത ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. സൗദി വെള്ളക്ക എന്നാണ് പുതിയ സിനിമയുടെ പേര് നല്‍കിയിരിക്കുന്നത്.സെപ്റ്റംബര്‍ 16ന് ചിത്രീകരണം ആരംഭിക്കും. തരുണ്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. 
 
തീരപ്രദേശത്ത് താമസിയ്ക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്ന സിനിമ എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാകും നിര്‍മ്മിക്കുക. ഓപ്പറേഷന്‍ ജാവ പോലെ റിയലിസ്റ്റിക്ക് രീതിയില്‍ തന്നെയാകും ഈ ചിത്രവും ഒരുങ്ങുന്നത്.
തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
പുതുമുഖ നടി ദേവി വര്‍മ്മയാണ് നായിക.ലുക്മാന്‍, ബിനു പപ്പു, സുധിക്കോപ്പാ,ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് ക്രിസ്ത്യാനിയോ ഹിന്ദുവോ അല്ല ! സ്‌കൂളില്‍ ചേര്‍ത്ത സമയത്ത് മതത്തിന്റെ സ്ഥാനത്ത് ചേര്‍ത്തത് ഇങ്ങനെ