Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഓപ്പറേഷൻ ജാവ 2 ആണോ? അതോ തുടരും രണ്ടാം ഭാ​ഗമോ?'; തരുൺ മൂർത്തിയുടെ സർപ്രൈസ്

Tharun Moorthy

നിഹാരിക കെ.എസ്

, വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (15:37 IST)
ഓണത്തിന് മലയാളികൾക്കായി ഒരു കിടിലൻ സർപ്രൈസ് ഒരുക്കി സംവിധായകൻ തരുൺ മൂർത്തി. താൻ സംവിധാനം ചെയ്ത ഒരു സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് താനെന്ന് തരുൺ മൂർത്തി വെളിപ്പെടുത്തി. എന്നാൽ ഏത് സിനിമയാണ് രണ്ടാം ഭാഗത്തിന് ഒരുങ്ങുന്നത് എന്ന് സംവിധായകൻ വ്യക്തമാക്കിയിട്ടില്ല. രണ്ടാം ഭാഗത്തിന്റെ കഥ എഴുതിത്തുടങ്ങിയെന്ന് തരുൺ മൂർത്തി പറഞ്ഞു. പ്രേക്ഷകർക്ക് ഓണാശംകൾ നേർന്നുകൊണ്ട് പങ്കുവച്ച കുറിപ്പിലാണ് തരുൺ മൂർത്തി ഇക്കാര്യം അറിയിച്ചത്.
 
തരുൺ മൂർത്തിയുടെ കുറിപ്പിന്റെ പൂർണരൂപം:
 
‘ഓണാശംസകൾ... ഈ ഓണം എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ഒരു കലാകാരൻ എന്ന നിലയിലും ഒരു ചലച്ചിത്രകാരൻ എന്ന നിലയിലും ഒരു മനുഷ്യൻ എന്ന നിലയിലും കലയുടെ ആനന്ദത്തിന്റെ ഓരോ നിമിഷവും ഞാൻ വിലമതിക്കുന്നു. എന്റെ ഒരു പ്രൊജക്ടിന്റെ തുടർച്ചയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകളിലാണ് ഇപ്പോൾ.
 
ചില കൂടിക്കാഴ്ചകളും യഥാർഥ ജീവിത സംഭവങ്ങളും ആ സിനിമ തിരികെ കൊണ്ടുവരാൻ എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. ഇതൊരു ഔദ്യോഗിക പ്രഖ്യാപനമല്ല. പക്ഷേ ചില തരത്തിൽ ഇത് ഔദ്യോഗികമായി തോന്നുന്നു. ഞാൻ പൂർണമായും ശൂന്യനായിരുന്ന, ഒരു ഓണക്കാലത്താണ് ആദ്യം ഒരു വാതിൽ എന്റെ മുന്നിൽ തുറന്നത്.
 
ഈ ഓണക്കാലത്ത്, ആ സിഗ്നൽ കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയുന്നില്ല. അതെ, ഞാൻ വീണ്ടും എഴുതാൻ തുടങ്ങി. ഇത്തവണ, എന്റെ ഒരു സിനിമയുടെ രണ്ടാം ഭാഗമാണ്. കൂടുതൽ അപ്‌ഡേറ്റുകൾ ഞാൻ ഉടൻ അറിയിക്കും. എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക.’
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal: അമ്മ സംഘടനയിൽ നിന്നും പോയവർ തിരിച്ചുവരണമെന്ന് മോഹൻലാൽ