Webdunia - Bharat's app for daily news and videos

Install App

Mohanlal - Amal Neerad: മോഹന്‍ലാല്‍ - അമല്‍ നീരദ് ചിത്രം: പ്രഖ്യാപനം ഉടന്‍

16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമല്‍ നീരദും മോഹന്‍ലാലും ഒന്നിക്കുന്നത്

രേണുക വേണു
ചൊവ്വ, 3 ജൂണ്‍ 2025 (09:27 IST)
Mohanlal - Amal Neerad: മോഹന്‍ലാലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയായിരിക്കും അമല്‍ നീരദ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തുക. 
 
16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമല്‍ നീരദും മോഹന്‍ലാലും ഒന്നിക്കുന്നത്. സാഗര്‍ ഏലിയാസ് ജാക്കിയാണ് ഇരുവരും ഒന്നിച്ച ഏക സിനിമ. സാഗര്‍ ഏലിയാസ് ജാക്കി പോലെ സ്‌റ്റൈലിഷ് ആക്ഷന്‍ പടമായിരിക്കും ഇരുവരും വീണ്ടും ചെയ്യുകയെന്ന് പ്രതീക്ഷിക്കുന്നവര്‍ ധാരാളമുണ്ട്. അതിനിടയിലാണ് സാഗര്‍ ഏലിയാസ് ജാക്കിയുടെ രണ്ടാം ഭാഗമാണ് ഇരുവരും ഒന്നിച്ച് ചെയ്യാന്‍ പോകുന്നതെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. എന്നാല്‍ സാഗര്‍ ഏലിയാസ് ജാക്കി 2 ചെയ്യാന്‍ അമല്‍ നീരദോ മോഹന്‍ലാലോ തീരുമാനിച്ചിട്ടില്ല. സാഗര്‍ ഏലിയാസ് ജാക്കി രണ്ടാം ഭാഗം വരുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. മറ്റൊരു ആക്ഷന്‍ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഇപ്പോള്‍ ഒന്നിക്കുന്നത്. 
 
ബോഗയ്ന്‍വില്ലയ്ക്കു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കും. അമല്‍ നീരദ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ മറ്റൊരു ശക്തമായ വേഷത്തില്‍ സൗബിന്‍ ഷാഹിറും ഉണ്ടായിരിക്കും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'സ്നേഹപൂര്‍വ്വം', മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത സിനിമ എന്നിവയ്ക്കു ശേഷമായിരിക്കും മോഹന്‍ലാല്‍ - അമല്‍ നീരദ് ചിത്രം ആരംഭിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments