Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രേറ്റ് ഫാദർ നൂറ് കോടിയിലേക്ക്?!

ഇത് പുലുമുരുകനേക്കാൾ ഉയർന്ന വിജയം, മമ്മൂക്ക ദ റിയൽ ഹീറോ!

ഗ്രേറ്റ് ഫാദർ നൂറ് കോടിയിലേക്ക്?!
, വെള്ളി, 21 ഏപ്രില്‍ 2017 (10:48 IST)
കളക്ഷന്റെ കാര്യത്തിൽ മലയാള സിനിമയെ വേറെ ലെവ‌ലിൽ എത്തിച്ച സിനിമയാണ് പുലിമുരുകൻ. എന്നാൽ, പുലിമുരുകന് വെല്ലുവിളിയായി ഒരു സിനിമ ഇറങ്ങുമെങ്കിൽ അത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആയിരിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലായിരുന്നു. അത് അതുപോലെ ത‌ന്നെ സംഭവിച്ചു. 
 
ഡേവിഡ് നൈനാൻ ലക്ഷ്യം വെച്ചിരിക്കുന്നത് ജയരാമനേയോ (ഒപ്പം) ഉലഹന്നാനേയോ (ദൃശ്യം) അല്ല. മുരുകനെയാണ് (പുലിമുരുകൻ). ഹനീഫ് അദേനിയുടെ ഗ്രേറ്റ് ഫാദർ ഇനി തകർക്കാൻ പോകുന്നത് ഒപ്പത്തിന്റെയോ ദൃശ്യത്തിന്റേയോ റെക്കോർഡ് ആയിരിക്കും. ശേഷം ലക്ഷ്യം, പുലിമുരുകനും. 19 ദിവസം കൊണ്ട് 50 കോടി ക്ലബിൽ ഇടംപിടിച്ചിരിയ്ക്കുകയാണ് ഈ മമ്മൂട്ടി ചിത്രം.
 
വെറും 6 കോടി ബജറ്റിൽ ഇറങ്ങിയ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വിജയം തന്നെയാണ് 50 കോടി ക്ലബ്. മമ്മൂട്ടിയുടെ ആദ്യ 50 കോടി ക്ലബിൽ കയറിയ ചിത്രമാണ് ഗ്രേറ്റ് ഫാദർ. ദ ഗ്രേറ്റ് ഫാദറിന് നിലവിലുള്ള പ്രേക്ഷക പിന്തുണ അതേപോലെ നിലനിര്‍ത്താനായാല്‍ നൂറ് കോടി ക്ലബിൽ കയറാൻ ചിത്രത്തിന് കഴിയുമെന്നാണ് ട്രെയ്ഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. 
 
ദി ഗ്രേറ്റ്ഫാദര്‍ ഇനി തകര്‍ക്കാനുള്ള റെക്കോര്‍ഡുകള്‍ ദൃശ്യത്തിന്‍റെയും ഒപ്പത്തിന്‍റെയും പുലിമുരുകന്‍റെയും ടോട്ടല്‍ കളക്ഷനാണ്. ചുരുക്കിപ്പറഞ്ഞാൽ മോഹൻലാൽ - മമ്മൂട്ടി മത്സരം. അല്ലെങ്കിലും അതങ്ങനെ തന്നെയാണ്, മോഹൻലാലിനൊപ്പം നിൽക്കാനും കളിയിൽ മോഹൻലാലിനെ പൊളിച്ചടുക്കാനും ശക്തൻ എന്നും മമ്മൂട്ടി തന്നെയായിരുന്നു. 
 
പുലിമുരുകന്റെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തു കൊണ്ടായിരുന്നു വിജയക്കുതിപ്പിന് ഗ്രേറ്റ് ഫാദര്‍ തുടക്കമിട്ടത്. 4.03 കോടിയായിരുന്നു പുലിമുരുകന്റെ ആദ്യ ദിന കളക്ഷന്‍. ഗ്രേറ്റ് ഫാദര്‍ ആദ്യ ദിനം നേടിയത് 4.31 കോടി രൂപയാണ്. ചരിത്രത്തില്‍ ഏറ്റവും വലിയ ഓപ്പണിംഗ് ലഭിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് ദ ഗ്രേറ്റ് ഫാദര്‍. ബോക്സോഫീസില്‍ ഇതുപോലെ ഒരു കുതിപ്പ് അപൂര്‍വ്വമാണ്. 
 
എത്രദിവസങ്ങള്‍ക്കുള്ളില്‍ അക്കാര്യങ്ങള്‍ സംഭവിക്കുമെന്ന് കാത്തിരിക്കുകയാണ് സിനിമാലോകം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രേറ്റ് ഫാദറിന്റെ റെക്കോർഡുകൾ പൊട്ടിക്കാൻ ഒരാൾ വരുന്നുണ്ട്!