കഥയുടെ ചുരുളഴിയണ്... പല പല ചെവി കയറണ്.... 'നടന്ന സംഭവം' ട്രെയിലര്‍ പുറത്ത്

കെ ആര്‍ അനൂപ്
ശനി, 15 ജൂണ്‍ 2024 (12:18 IST)
Nadanna Sambhavam
ബിജു മേനോന്‍- സുരാജ് വെഞ്ഞാറമ്മൂട് ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് നടന്ന സംഭവം. പ്രേക്ഷകരെ ചിരിപ്പിക്കുന്ന എല്ലാ ഘടകങ്ങളും നിറച്ചാണ് ചിത്രം ജൂണ്‍ 21നാണ് റിലീസ്. സിനിമയുടെ ക്യാരക്ടര്‍ ടീസറാണ് പുറത്തു വന്നിരിക്കുന്നത്. ബിജുമേനോന്‍ അവതരിപ്പിക്കുന്ന ഉണ്ണി എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകള്‍ മനസ്സിലാക്കുന്നതാണ് ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ് നിര്‍മാതാക്കള്‍.
മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കും.
 
ഒരു നഗരത്തിലെ വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയാണ്. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ണ്‍ ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്‌സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്‌ന ഷെറിന്‍, ജെസ് സുജന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥന്‍ ആണ്.മനീഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.സംഗീതം അങ്കിത് മേനോന്‍, ഗാനരചന- സുഹൈല്‍ കോയ, ശബരീഷ് വര്‍മ്മ , എഡിറ്റര്‍- സൈജു ശ്രീധരന്‍, ടോബി ജോണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

അടുത്ത ലേഖനം
Show comments