Webdunia - Bharat's app for daily news and videos

Install App

നിങ്ങളെ ചിന്തിപ്പിക്കും, അസ്വസ്ഥരാക്കും ഈ ഷോര്‍ട്ട് ഫിലിം - "The Trend #TRENDING NOW " ഓഗസ്റ്റ് 15ന് റിലീസ്

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (20:49 IST)
സമൂഹ മനഃസാക്ഷിക്കുനേരെ ചോദ്യങ്ങളുയര്‍ത്തി "The Trend #TRENDING NOW " ഷോര്‍ട്ട് ഫിലിം ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും. 
 
സമകാലീന കേരള സമൂഹത്തെ ആഴത്തില്‍ പിടിച്ചുകുലുക്കിയ ഒരു വിഷയമാണ് ഈ ഷോര്‍ട്ട് ഫിലിം ചര്‍ച്ച ചെയ്യുന്നത്. 
 
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മുന്‍ അംഗം, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അഡ്മിനിട്രേറ്റീവ് ബോര്‍ഡ് മുന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സലിം പി ചാക്കോയാണ് ഈ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.
 
കഥ, തിരക്കഥ, സംഭാഷണം - വിഷ്ണു മനോഹരന്‍, ക്യാമറ, സ്റ്റില്‍സ് - ബിനോജ് പേഴുംപാറ, എഡിറ്റിംഗ്, ഗ്രാഫിക്സ് - വിനീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അഫ്സല്‍ എസ്, ഡിസൈന്‍ - ശ്രീജിത്ത് ഗംഗാധരന്‍, ആര്‍ട്ട് - ബിജു എംകെ, മേക്കപ്പ് - കൃഷ്ണപ്രഭ വിഷ്ണു, പി ആര്‍ ഒ - വിമല്‍കുമാര്‍, നിര്‍മ്മാണം - പി സക്കീര്‍ ശാന്തി, ബിജു മലയാലപ്പുഴ. 
 
ജസ്റ്റിന്‍ തോമസ് മാത്യു, വിഷ്ണു മനോഹരന്‍, വി പി സന്തോഷ്, കിഷോര്‍ മനോഹരന്‍, ജിന്‍റോ ജോണ്‍സണ്‍ എന്നിവരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നുണ്ട്.
 
ഓഗസ്റ്റ് പതിനഞ്ച് ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയ്ക്ക് യൂട്യൂബ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സിനിമാ പ്രേക്ഷക കൂട്ടായ്മയുടെ വെബ്‌സൈറ്റ്, സിനിമാ പ്രേക്ഷക കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജ് എന്നിവിടങ്ങളില്‍ "The Trend #TRENDING NOW " കാണാന്‍ അവസരമുണ്ടാകും. 
 
സംവിധായകരായ എം എ നിഷാദ്, അരുണ്‍ ഗോപി, കണ്ണന്‍ താമരക്കുളം എന്നിവര്‍ പോസ്റ്ററുകളും സംവിധായകന്‍ ജിനു എബ്രഹാം ടീസറും റിലീസ് ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പണിയെടുക്കാതെ സൂത്രത്തില്‍ വളര്‍ന്ന ആളാണ് സന്ദീപ് വാര്യരെന്ന് പത്മജാ വേണുഗോപാല്‍

എത്ര വലിയവനായാലും കര്‍ശന നടപടി; അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ ജീവനക്കാര്‍ക്കെതിരെ മുഖ്യമന്ത്രി

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് പോകാന്‍ സര്‍ക്കാര്‍ അനുമതി

ശബരിമല സന്നിധാനത്ത് ഭീതി പടര്‍ത്തി മൂര്‍ഖന്‍ പാമ്പ്!

Sabarimala News: മാളികപ്പുറത്ത് നാളികേരം ഉരുട്ടല്‍ വേണ്ട; മഞ്ഞള്‍പ്പൊടി, ഭസ്മം വിതറല്‍ എന്നിവ നിരോധിക്കും

അടുത്ത ലേഖനം
Show comments