ചരടല്ല, ഇതു കൊലുസ്സാണ് കിലുങ്ങാത്ത മുത്തുകളുള്ള കൊലുസ്സ്

കാലിനഴക് ചരട്!

തിങ്കള്‍, 12 മാര്‍ച്ച് 2018 (16:11 IST)
കിലുകിലെ കിലുങ്ങുന്ന വെള്ളിക്കൊലുസ്സുകളുടെ കാലം ഇപ്പോൾ വിദൂരത്താണ്. ഇത് കിലുങ്ങാത്ത വർണ്ണചാരുതയിൽ മുത്തുകൾ കോർത്ത സിമ്പിൾ ആംഗ്ലെറ്റുകളുടെ കാലം. വർണ്ണച്ചരടുകളിൽ മുത്തുകൾ കോർത്ത പുത്തൻ കോലുസ്സുകളെക്കുറിച്ചാണ് പറയുന്നത്.
 
ട്രന്റ് അത്രകണ്ട് മുന്നോട്ട് പോവുകയാണ് ഓരോ ദിവസവും. ഒരൊറ്റ ചരട് അതിൽ മുത്തുകൾകൊണ്ട് തീർത്ത ചില സിമ്പിൾ ഡിസൈനുകൾ. ഇനിയിതു കെട്ടുന്നതാകട്ടേ ഒറ്റക്കാലിൽ. ഇതും അഴകാണ് കിലുങ്ങാത്ത അഴക്. 
 
കല്ലുകളുടേയും മുത്തുകളുടേയും വ്യത്യസ്തതക്കനുസരിച്ചാണ് ആംഗ്ലെറ്റുകളുടെ ഡിമാന്റ്. ഇവ ലൈറ്റ് വെയിറ്റായിരിക്കണം എന്നത് നിർബ്ബന്ധമാണ്. കൊലുസ്സുകളുടെ അഴക് കൂടുതൽ കാണാനാകുന്ന തരത്തിൽ ആംഗിള്‍ ലെങ്ത് ജീന്‍സുകൾക്ക് ഇപ്പോൾ പ്രിയമേറി വരികയാണ്. 
 
ജീൻസിന്റെ നീളം കുറഞ്ഞുവരുന്നതിനനുസരിച്ച് കൊലുസ്സുകളിലെ പരീക്ഷണങ്ങളും കൂടി വരികയാണ് എന്ന് വേണമെങ്കിൽ പറയാം. കണ്ണുകൾ ആദ്യം സഞ്ചരിക്കേണ്ടത് കൊലുസ്സുകളിലേക്കാണെന്ന നിർബ്ബന്ധത്തിലേക്ക് നീങ്ങിയിരിക്കുന്നു കൊലുസഴകിന്റെ വിപ്ലവം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പേരയ്‌ക്കയാണഖിലസാരമൂഴിയില്‍...!