സമൂഹമനസാക്ഷിക്ക് നേരേ ചോദ്യങ്ങളുയര്‍ത്തി സലിം പി ചാക്കോയുടെ സിനിമ - The Trend #TRENDINGNOW

ചൊവ്വ, 6 മാര്‍ച്ച് 2018 (22:08 IST)
സലിം പി ചാക്കോ സംവിധാനം ചെയ്യുന്ന The Trend #TRENDINGNOW എന്ന ഷോര്‍ട്ട് ഫിലിമിന്റെ സെക്കന്‍റ് പോസ്റ്റര്‍ രാമലീല സംവിധായകന്‍ അരുണ്‍ ഗോപി ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു. ആദ്യ പോസ്റ്റര്‍ സംവിധായകന്‍ എം എ നിഷാദാണ് റിലിസ് ചെയ്തിരുന്നത്. സമകാലിക സാമൂഹ്യപ്രശ്നങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
 
കഥ, തിരക്കഥ, സംഭാഷണം - വിഷ്ണു മനോഹരന്‍, ക്യാമറ, സ്റ്റില്‍സ് - ബിനോജ് പേഴുംപാറ, എഡിറ്റിംഗ്, ഗ്രാഫിക്സ് - വിനീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അഫ്സല്‍ എസ്, ഡിസൈന്‍ - ശ്രീജിത്ത് ഗംഗാധരന്‍, ആര്‍ട്ട് - ബിജു എംകെ, മേക്കപ്പ് - കൃഷ്ണപ്രഭ വിഷ്ണു, പി ആര്‍ ഒ - വിമല്‍കുമാര്‍, നിര്‍മ്മാണം - പി സക്കീര്‍ ശാന്തി, ബിജു മലയാലപ്പുഴ.
 
ജസ്റ്റിന്‍ തോമസ് മാത്യു, വിഷ്ണു മനോഹരന്‍, വി പി സന്തോഷ്, കിഷോര്‍ മനോഹരന്‍, ജിന്‍റോ ജോണ്‍സണ്‍ എന്നിവരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അലക്സ് പരോളിനിറങ്ങിയാല്‍ ഡെറിക് എബ്രഹാം ചാര്‍ജെടു‌ക്കും!