Theatre - The Myth of Reality Teaser: ബോള്‍ഡ് പെര്‍ഫോമന്‍സുമായി റിമ കല്ലിങ്കല്‍; 'ബിരിയാണി'ക്കു ശേഷം എത്തുന്ന സജിന്‍ ബാബുവിന്റെ 'തിയറ്റര്‍'
റിമ കല്ലിങ്കല്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സരസ ബാലുശ്ശേരി മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നു
Theatre The Myth of Reality Teaser
Theatre - The Myth of Reality Teaser: 'ബിരിയാണി'ക്കു ശേഷം സജിന്‍ ബാബു സംവിധാനം ചെയ്യുന്ന 'തിയറ്റര്‍ - ദി മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറക്കി. യാഥാര്‍ഥ്യങ്ങളെ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
റിമ കല്ലിങ്കല്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സരസ ബാലുശ്ശേരി മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നു. കഥ, തിരക്കഥ, സംഭാഷണം സജിന്‍ ബാബു തന്നെ.
അഞ്ജന അബ്രഹാം, ഫിലിപ്പ് സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ശ്യാമപ്രകാശ് എം.എസ് ക്യാമറയും അപ്പു ബട്ടതിരി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സയീദ് അബ്ബാസാണ് സംഗീതം.
2025-ലെ ഫ്രാന്‍സില്‍ നടക്കുന്ന കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ - മാര്‍ഷെ ഡു ഫിലിമില്‍ 'തിയേറ്റര്‍ - ദി മിത്ത് ഓഫ് റിയാലിറ്റി'യുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കും.