Select Your Language

Notifications

webdunia
webdunia
webdunia
webdunia

Tejas: തിയേറ്ററിൽ അടപടലം, പക്ഷേ ഒടിടിയിൽ തേജസിന് കലക്കൻ റിപ്പോർട്ട്

Theatre success

അഭിറാം മനോഹർ

, തിങ്കള്‍, 15 ജനുവരി 2024 (15:36 IST)
ഒടിടി കാലം വന്നതോട് കൂടി ഒരു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതിന് കൂടി മാറ്റങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. പണ്ട് തിയേറ്ററുകളില്‍ പരാജയപ്പെട്ടാല്‍ സിനിമ പരാജയമായി എന്ന അവസ്ഥയാണ് നിലനിന്നിരുന്നത്. പിന്‍കാലത്ത് പ്രശംസിക്കപ്പെടുമെങ്കിലും പല സിനിമകളും തിയേറ്ററുകളില്‍ പരാജയമായിരുന്നു. ഇന്നിപ്പോള്‍ തിയേറ്ററുകളില്‍ ഒരു സിനിമ പരാജയപ്പെട്ടാലും ഒടിടി റിലീസോടെ ആ സിനിമ കൂടുതല്‍ പ്രേക്ഷകരിലെത്തുകയും പ്രശംസിക്കപ്പെടുകയും ചെയ്യാറുണ്ട്.
 
തിയേറ്ററുകളില്‍ വിജയമായിരുന്നെങ്കിലും 12ത് ഫെയില്‍ വലിയ അളവില്‍ ചര്‍ച്ചയായത് ഒടിടിയിലെ വരവോട് കൂടിയായിരുന്നു. സമാനമായി അഭിഷേക് ബച്ചന്‍ ചിത്രമായ ഗൂമറും ഒടിടിയില്‍ വിജയമായി. ഇപ്പോഴിതാ അതേ പാത തന്നെ പിന്തുടര്‍ന്നിരിക്കുകയാണ് കങ്കണ റണാവത്ത് ചിത്രമായ തേജസും. തിയേറ്ററുകളില്‍ ദുരന്തമായ സിനിമയ്ക്ക് മികച്ച വരവേല്‍പ്പാണ് ഒടിടിയില്‍ നിന്നും ലഭിക്കുന്നത്. സീ 5ലാണ് ചിത്രം ഒടിടി റിലീസായെത്തിയത്.
 
തിയേറ്ററുകളില്‍ ആളില്ലാതെ വന്ന സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ഒടിടിയില്‍ ലഭിക്കുന്നത്. സിനിമയുടെ മാറുന്ന വ്യവസായ സാധ്യതകളാണ് ഈ വിജയങ്ങള്‍ സൂചിപ്പിക്കുന്നതെന്നാണ് നെറ്റിസണ്മാര്‍ പറയുന്നത്. അതേസമയം തിയേറ്റര്‍ പരാജയം മാത്രം ഒരു സിനിമയുടെ വിധി തീരുമാനിക്കുന്നില്ല എന്നത് നിര്‍മാതാക്കള്‍ക്കും ആശ്വാസം നല്‍കുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

25 ദിവസത്തിൽ 100 കോടി കളക്ഷൻ തൊട്ട് നേര്, അന്യഭാഷകളിലേക്ക് റിമേയ്ക്കുകൾ ഒരുങ്ങുന്നു