Webdunia - Bharat's app for daily news and videos

Install App

തിരക്കഥയിൽ കൈകടത്തി?: പ്രേമലു 2 മാത്രമല്ല, മറ്റൊരു ചിത്രവും ഒഴിവാക്കി നസ്ലിൻ

പ്രേമലു കൂടാതെ മറ്റൊരു സിനിമയും നസ്ലിൻ വേണ്ടെന്ന് വെച്ചതായി സൂചന.

നിഹാരിക കെ.എസ്
വെള്ളി, 13 ജൂണ്‍ 2025 (09:25 IST)
നസ്ലിൻ ഗഫൂറിന് കേരളത്തിന് പുറത്തും മൈലേജ് ഉണ്ടാക്കി കൊടുത്ത സിനിമയാണ് പ്രേമലു. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം, നൂറ് കോടിയിലധികം നേടിയിരുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയാണ് രണ്ടാം ഭാഗവും ഉടന്‍ എത്തുമെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചത്. എന്നാൽ, സിനിമയിൽ നിന്നും നസ്ലിൻ പിന്മാറിയതായി റിപ്പോർട്ടുകൾ പ്രചരിച്ചു. ഇപ്പോഴിതാ, പ്രേമലു കൂടാതെ മറ്റൊരു സിനിമയും നസ്ലിൻ വേണ്ടെന്ന് വെച്ചതായി സൂചന. 
 
തിരക്കഥയിൽ തിരുത്തൽ ആവശ്യപ്പെട്ടെന്നും, ചില കഥാപാത്രങ്ങൾ അനാവശ്യമായതിനാൽ ഒഴിവാക്കണമെന്നുമുളള അഭിപ്രായങ്ങൾ നസ്ലൻ ഉയർത്തിയതായും, ആവശ്യപ്പെട്ട മാറ്റത്തിന് സംവിധായകൻ തയ്യാറാകാത്ത പക്ഷം സിനിമയിൽ നിന്നും നസ്ലൻ പിന്മാറുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം. മൾട്ടി സ്റ്റാർ ചിത്രങ്ങൾ നസ്ലിൻ കഴിവതും ഒഴിവാക്കുകയാണ് എന്നാണ് സൂചന. നേരത്തെ, അജിത്ത് കുമാര്‍ നായകനായ 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രം നസ്ലന്‍ വേണ്ടെന്നുവച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു.  
 
2024ൽ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഗിരീഷ് എ.ഡി ചിത്രം പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടൻ തിയറ്ററുകളിലേയ്ക്കില്ല എന്ന് നടനും, സംവിധായകനും ചിത്രത്തിന്റെ സഹനിർമ്മാതാക്കളിലൊരാളുമായ ദിലീഷ് പോത്തൻ കഴിഞ്ഞ ദിസവം വ്യക്തമാക്കിയിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നായിരുന്നു പ്രേമലു നിർമ്മിച്ചത്. ഭാവന സ്റ്റുഡിയോസുമായി സഹകരിച്ച് ഗിരീഷ് എ.ഡി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നുണ്ട് എന്നും, എന്നാൽ അത് പ്രേമലു 2 അല്ല മറ്റൊരു ചിത്രമാണ്, പ്രേമലു 2 എപ്പോൾ ആരംഭിക്കുമെന്നത് വ്യക്തമല്ല എന്നും ദിലീഷ് പോത്തൻ കൂട്ടി ചേർത്തു. 
 
അതേസമയം, പ്രേമലു 2 മാത്രമല്ല, കുമ്പളങ്ങി നൈറ്റ്സിന്റെ സംവിധായകൻ മധു സി നാരായണനൊപ്പം ചെയ്യാനിരുന്ന ചിത്രത്തിൽ നിന്നുകൂടി നസ്ലെൻ പിന്മാറിയെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ചിത്രത്തിന്റെ തിരക്കഥയിൽ നസ്ലെൻ തിരുത്തൽ ആവശ്യപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ചില കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങിൽ ഉൾപ്പടെ നസ്ലെൻ ഇടപെട്ടതായും കഥയിൽ അഭിപ്രായങ്ങൾ ഉയർത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ആവശ്യപ്പെട്ട മാറ്റത്തിന് സംവിധായകൻ തയ്യാറാകാത്ത പക്ഷം സിനിമയിൽ നിന്നും നസ്ലെൻ പിന്മാറുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഓപ്പറേഷൻ റൈസിംഗ് ലയൺ: ഇറാനെതിരായ സൈനിക നടപടികൾ ദിവസങ്ങളോളം നീണ്ടുനിൽക്കും, വ്യക്തമാക്കി നെതന്യാഹു

Ramesh Vishwaskumar: 'ചുറ്റിലും വിമാനത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുകിടക്കുന്നു, ഞാന്‍ പേടിച്ചു, എഴുന്നേറ്റ് ഓടി'; എയര്‍ ഇന്ത്യ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട രമേശ് പറയുന്നു

Israel vs Iran: ലോകത്തെ യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ഇസ്രയേല്‍; ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, ഉഗ്രസ്‌ഫോടനം, അടിയന്തരാവസ്ഥ

Air India Plane Crash: ഭാര്യയെയും മക്കളെയും യുകെയില്‍ എത്തിക്കാന്‍ പ്രതീക് അതിയായി ആഗ്രഹിച്ചു; ആകാശദുരന്തം കവര്‍ന്നെടുത്ത 'ചിരി'

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

അടുത്ത ലേഖനം
Show comments