Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിപ്പ് അവസാനിച്ചു,ഏപ്രിലില്‍ ടോവിനോ തോമസിന് രണ്ട് റിലീസ്

കാത്തിരിപ്പ് അവസാനിച്ചു,ഏപ്രിലില്‍ ടോവിനോ തോമസിന് രണ്ട് റിലീസ്

കെ ആര്‍ അനൂപ്

, ബുധന്‍, 15 മാര്‍ച്ച് 2023 (14:56 IST)
ടോവിനോ തോമസിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏപ്രിലില്‍ നടന്റെ രണ്ട് സിനിമകള്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.വിഷുവിനും ഈദിനും തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്.
 
 'നീലവെളിച്ചം' വിഷുവിന്( ഏപ്രില്‍ 14 ന്) റിലീസ് ചെയ്യും. '2018' ഒരാഴ്ചയ്ക്ക് ശേഷം ഈദിന് റിലീസ് ചെയ്യും. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
 
നീലവെളിച്ചം' ഒരു റൊമാന്റിക്-ഹൊറര്‍ ഡ്രാമയാണെന്നാണ് റിപ്പോര്‍ട്ട്. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. 2018 ലെ കേരളത്തിലെ വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഡിസാസ്റ്റര്‍ ത്രില്ലര്‍ സിനിമയാണ് '2018', ചിത്രത്തില്‍ ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍ റാം, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പഠാന്‍' പുതിയ ഉയരങ്ങളില്‍!50 ദിവസങ്ങള്‍ പിന്നിട്ടിട്ടും മികച്ച സ്‌ക്രീന്‍ കൗണ്ട്