Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അമ്മ അസ്സലായി പറഞ്ഞു': എമ്പുരാൻ വിഷയത്തിൽ പ്രതികരിച്ച മല്ലിക സുകുമാരനോട് പൃഥ്വിരാജ് പറഞ്ഞത്

വൺ ടു ടോക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ പ്രതികരിച്ചത്.

Empuraan

നിഹാരിക കെ.എസ്

, ശനി, 14 ജൂണ്‍ 2025 (10:45 IST)
മക്കൾക്ക് ഒരു വിഷമഘട്ടം ഉണ്ടായാൽ കൂടെയുണ്ടാകുമെന്ന് തെളിയിച്ച അമ്മയാണ് മല്ലിക സുകുമാരൻ. എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിന് കടുത്ത സൈബർ ആക്രമണം ഉണ്ടായപ്പോൾ ആദ്യം പ്രതികരിച്ചത് മല്ലിക തന്നെ ആയിരുന്നു. മല്ലികയുടെ ഈ പ്രതികരണം കണ്ട പൃഥ്വിയും ഇന്ദ്രനും എങ്ങനെയാണ് അതിനെ നോക്കികണ്ടതെന്ന് പറയുകയാണ് മല്ലിക സുകുമാരൻ. വൺ ടു ടോക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ പ്രതികരിച്ചത്.
 
'എന്റ മക്കളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ തിരിച്ചുപറയും. അടുത്തിടെ ഒരു സിനിമ സംബന്ധമായ പ്രശ്നം ഉണ്ടായപ്പോൾ ഞാൻ മകന് വേണ്ടി പ്രതികരിച്ചു. അവൻ പറഞ്ഞത് അമ്മ അസ്സലായി പറഞ്ഞുവെന്നാണ്. അവന് സന്തോഷം എന്താണെന്ന് വെച്ചാൽ ഒരു അഭിമുഖത്തിൽ ഞാൻ സംസാരിച്ചപ്പോൾ അവിടെ എല്ലാ പാർട്ടിക്കാരും ഉണ്ടായിട്ടും അവർ ഒന്നും മിണ്ടിയില്ല അതിന് കാരണം അവരുടെ ഉള്ളിന്റെ ഉള്ളിൽ അമ്മയോട് സ്നേഹം കാണും എന്നാണ് പറഞ്ഞത്. ഇതൊക്കെ എനിക്ക് ധൈര്യം കൂടിയാണ്.
 
മക്കളുടെ സിനിമകളിൽ പൃഥ്വിയുടെ ആടുജീവിതം എനിക്ക് ഇഷ്ടമാണ്. ഇന്ദ്രജിത്ത് ചെയ്ത പടങ്ങളിൽ നിരവധി ഉണ്ട്. അവൻ ഒരിക്കലും കൂടുതൽ പ്രമോഷൻ ചെയ്യില്ല. തണുത്ത വെളുപ്പാൻ കാലത്ത് എന്ന ഇന്ദ്രജിത്ത് പടമൊക്കെ എന്ത് രസികൻ പടങ്ങളാണ്. അവനെ സംബന്ധിച്ച് അവൻ ഒരുപാട് ബഹളൊന്നും ഉണ്ടാക്കില്ല. അതേസമയം രാജു മറിച്ചാണ്. അവന് ഒരുപാട് കാൻവാസും പബ്ലിസിറ്റിയും കാര്യങ്ങളുമൊക്കെ ഉണ്ട്. പൃഥ്വിരാജ് കുറച്ചുകൂടി ശ്രദ്ധിക്കും. കാരണം അവൻ മറ്റ് ഭാഷകളിൽ അഭിനയിക്കുന്നുണ്ടല്ലോ, പക്ഷെ ഇന്ദ്രനെ സംബന്ധിച്ചെടുത്തോളം അനുരാഗ് കശ്യപിന്റെ പടം ചെയ്യുന്നുണ്ട്, എന്നാലും ഇതൊക്കെ പ്രമോട്ട് ചെയ്യാൻ മടിക്കുന്ന കൂട്ടത്തിലാണ്.
 
സുകുവേട്ടന്റെ കൂടെ അഭിനയിച്ചവരോടൊക്കെ നല്ല അടുത്ത ബന്ധമാണ് ഞാൻ പുലർത്തുന്ന്. എല്ലാവരോടും സ്നേഹത്തിൽ പെരുമാറുന്ന ആളാണ് ഞാൻ. ചിരിയാണ് നമ്മുടെ ആയുധം. ഒരു സ്ഥലത്ത് പോകുമ്പോൾ പോസിറ്റിവിറ്റി പരത്താൻ ശ്രമിക്കണം. ഇല്ലെങ്കിൽ എഴുന്നേറ്റ് പോയിരുന്നെങ്കിൽ എന്ന് മറ്റുള്ളവർ ആഗ്രഹിക്കും. ചിരിപ്പിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടാണ്. സന്തോഷകരമായ കാര്യങ്ങൾ സംസാരിക്കാൻ ഇഷ്ടപെടുന്നയാളാണ് ഞാൻ', അവർ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ പ്രദർശിപ്പിക്കണമെങ്കിൽ ദേശീയ ഗാനവും പതാകയും നീക്കണമെന്ന് പാകിസ്ഥാൻ; റിലീസ് ചെയ്യുന്നില്ലെന്ന് ആമിർ ഖാൻ