Webdunia - Bharat's app for daily news and videos

Install App

This Week OTT Releases: നിങ്ങളറിഞ്ഞോ? തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ ചിത്രങ്ങള്‍ അടക്കം ഒടിടിയില്‍ എത്തിയിട്ടുണ്ട്

ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ് നെറ്റ്ഫ്‌ളിക്‌സിലാണ് സംപ്രേഷണം ചെയ്യുന്നത്

രേണുക വേണു
വെള്ളി, 17 ജനുവരി 2025 (11:56 IST)
This Week OTT Releases: തിയറ്ററുകളില്‍ വലിയ വിജയമായ മലയാള സിനിമകള്‍ അടക്കം ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയിരിക്കുന്നു. 
 
Rifle Club in OTT: ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ് നെറ്റ്ഫ്‌ളിക്‌സിലാണ് സംപ്രേഷണം ചെയ്യുന്നത്. ജനുവരി 16 ന് ചിത്രം ഒടിടിയില്‍ എത്തി. ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വിജയരാഘവന്‍, വാണി വിശ്വനാഥ്, സുരഭി ലക്ഷ്മി, ഹനുമാന്‍ കൈന്‍ഡ് തുടങ്ങിയവരാണ് റൈഫിള്‍ ക്ലബില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. തിയറ്ററുകളില്‍ ചിത്രം വിജയമായിരുന്നു. 
 
Pani in OTT: ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത പണി ജനുവരി 16 മുതല്‍ സോണി ലിവില്‍ എത്തിയിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ക്കു കാരണമായ ഈ ചിത്രം എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതാണ്. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ കാണരുത്. ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സാഗര്‍ സൂര്യയും ജുനൈസും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 
 
I Am Kathalan in OTT: ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ഐ ആം കാതലന്‍' മനോരമ മാക്‌സിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ജനുവരി 17 നാണ് ഒടിടി റിലീസ്. നസ്ലെന്‍, അനിഷ്മ, ലിജോമോള്‍, വിനീത് വാസുദേവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
 
Anand Sreebala OTT: വിഷ്ണു വിനയ് സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല ജനുവരി 18 മുതല്‍ ഒടിടിയില്‍, മനോരമ മാക്‌സില്‍ കാണാം. അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ്, സംഗീത എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
 
Nayakan Pritvi OTT: പ്രസാദ് ജി.എഡ്വേര്‍ഡ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'നായകന്‍ പൃഥ്വി' ഒടിടിയില്‍ എത്തി. ജനുവരി 16 മുതല്‍ ആമസോണ്‍ പ്രൈമിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മനുഷ്യര്‍ നേരിടുന്ന ദുരിതങ്ങളാണ് സിനിമയുടെ പ്രമേയം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

Asif Ali about Pinarayi Vijayan: ഇത് ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷം; 'പിണറായി പെരുമ'യില്‍ ആസിഫ് അലി (വീഡിയോ)

ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments