Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി കളി ഒടിടിയില്‍: ആഷിഖ് അബു ചിത്രം റൈഫിള്‍ ക്ലബ്ബ് ഒടിടി റിലീസ് പ്രഖ്യാപിച്ചു

Rifle Club Review

നിഹാരിക കെ.എസ്

, തിങ്കള്‍, 13 ജനുവരി 2025 (18:40 IST)
ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബ് തിയേറ്ററിൽ വമ്പൻ വിജയമായിരുന്നു. ചിത്രത്തിന്റെ ഓ.ടി.ടി സംബന്ധിച്ച റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. ജനുവരി 16 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക് ആണ് ഓ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 
 
ക്രിസ്മസ് റിലീസായി ഡിസംബര്‍ 19നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ഗംഭീര അഭിപ്രായം നേടിയ ചിത്രം മികച്ച കളക്ഷനും നേടി. റെട്രോ സ്‌റ്റൈല്‍ രീതിയിലാണ് ആഷിഖ് അബു റൈഫിള്‍ ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫിയും ഒരുക്കിയത്. ദിലീഷ് പോത്തനാണ് പ്രധാന വേഷത്തിലെത്തിയത്. ബോളിവുഡ് നടന്‍ അനുരാഗ് കശ്യപ് ഉള്‍പ്പടെ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരന്നു.
 
റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍ കിഡ്, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പൊന്നമ്മ ബാബു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആസിഫ് അലി യഥാർത്ഥത്തിൽ അങ്ങനെ ആണ്, നന്മമരം കളിക്കുന്നതല്ല'