അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായി മാറിയ ഇന്ത്യന്‍ സിനിമയായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ഡിസ്‌നി ഹോട്ട്സ്റ്റാറാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ചര്‍ച്ചാവിഷയമായ സിനിമ 2025 ജനുവരി 3നാണ് റിലീസ് ചെയ്യുക. ഇക്കഴിഞ്ഞ ഐഎഫ്എഫ്‌കെയിലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.
പായല്‍ കപാഡിയ സംവിധാനം ചെയ്ത സിനിമ നവംബര്‍ 22നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് സിനിമ ഇന്ത്യയില്‍ വിതരണം ചെയ്തത്. നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്തത്.കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് സിനിമയിലെ പ്രധാനതാരങ്ങള്‍. 77മത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഇന്ത്യ- ഫ്രാന്‍സ് ഔദ്യോഗിക സഹനിര്‍മാണ സംരംഭമായാണ് സിനിമ നിര്‍മിച്ചിട്ടുള്ളത്.