Select Your Language

Notifications

webdunia
webdunia
webdunia
webdunia

OTT Release: ഒ.ടി.ടി റിലീസിനൊരുങ്ങി 3 ബിഎച്ച്കെ; ഈ ആഴ്ചത്തെ റിലീസ് ഏതൊക്കെയെന്ന് നോക്കാം

ബിഎച്ച്കെ, ഹൗസ്ഫുൾ 5, സൂപ്പർ സിന്ദ​ഗി തുടങ്ങിയ ചിത്രങ്ങളാണ് ഈ ആഴ്ചയിലെ പ്രധാന ഒടിടി റിലീസുകൾ.

3  BHK

നിഹാരിക കെ.എസ്

, ബുധന്‍, 30 ജൂലൈ 2025 (14:16 IST)
ഒട്ടേറെ സിനിമകളും സീരിസുകളുമാണ് വിവിധ പ്ലാറ്റ്ഫോമുകളിലായി ഈ ആഴ്ച പ്രേക്ഷകരെ കാത്തിരിക്കുന്നത്. കുടുംബ ചിത്രങ്ങളും ത്രില്ലർ ചിത്രങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. 3 ബിഎച്ച്കെ, ഹൗസ്ഫുൾ 5, സൂപ്പർ സിന്ദ​ഗി തുടങ്ങിയ ചിത്രങ്ങളാണ് ഈ ആഴ്ചയിലെ പ്രധാന ഒടിടി റിലീസുകൾ. 
 
ധ്യാൻ ശ്രീനിവാസനും മുകേഷും ഒന്നിച്ച ഒരു ഫൺ ഫില്‍ഡ് റോഡ് മൂവി ആണ് സൂപ്പർ സിന്ദ​ഗി. പാർവതി നായരാണ് ചിത്രത്തിൽ നായികയായെത്തിയത്. വിന്റേഷ് സംവിധാനം ചെയ്ത ചിത്രമിപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്. ഓ​ഗസ്റ്റ് ഒന്നിന് മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
 
തിയറ്ററുകളിൽ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. അനശ്വര രാജനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകുകയാണ്. മനോരമ മാക്സിലൂടെയാണ് ചിത്രമെത്തുക. ഓ​ഗസ്റ്റ് ആദ്യവാരം തന്നെ ചിത്രം എത്തുമെന്നാണ് പ്രതീക്ഷ. ഔദ്യോ​ഗികമായി ഇതുവരെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.
 
ആക്ഷൻ ത്രില്ലർ വെബ് സീരിസാണ് സാരെ ജഹാൻ സെ അച്ഛാ. സുമിത് പുരോഹിത് ആണ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ഓ​ഗസ്റ്റ് 13 ന് നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീമിങ് തുടങ്ങും.
 
ബോളിവുഡ് കോമഡി ഫ്രാഞ്ചൈസിയായ ‘ഹൗസ്ഫുള്‍’ അഞ്ചാം ഭാഗം ഒടിടിയിലേക്ക് എത്തുകയാണ്. സാജിദ് നദിയാദ്വാല നിർമിക്കുന്ന ചിത്രം ഓ​ഗസ്റ്റ് 1ന് ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
 
ലാസെ ഹാൾസ്ട്രോം സംവിധാനം ചെയ്ത ഒരു അമേരിക്കൻ റൊമാന്റിക് ഡ്രാമ ചിത്രമാണ് ദ് മാപ്പ് ദാറ്റ് ലീഡ്സ് ടു യു. ജെപി മോണിംഗറിന്റെ ഇതേ പേരിലുള്ള നോവലിന്റെ ഒരു ചലച്ചിത്രാവിഷ്കാരമാണിത്. ഓ​ഗസ്റ്റ് 20ന് ആമസോൺ പ്രൈമിലൂടെ ചിത്രമെത്തും.
 
തെലു​ഗു ആക്ഷൻ ത്രില്ലർ ചിത്രമാണ് തമ്മുഡു. സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധമാണ് ചിത്രം പറഞ്ഞത്. നിതിൻ, സ്പതമി ​ഗൗഡ, സ്വാസിക എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. വേണു ശ്രീറാം സംവിധാനം ചെയ്ത ചിത്രം ഓ​ഗസ്റ്റ് ഒന്ന് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് തുടങ്ങും.
 
ജോ ബെർലിംഗർ സംവിധാനം ചെയ്ത പരമ്പരയാണ് കോൺവർസേഷൻസ് വിത്ത് എ കില്ലർ. മൂന്ന് ഭാ​ഗങ്ങളാണ് ഈ സീരിസിനുള്ളത്. നെറ്റ്ഫ്ലിക്സിലൂടെ സീരിസ് ഇന്ന് മുതൽ സ്ട്രീമിങ് ആരംഭിക്കും.
 
സിദ്ധാർഥ്, ശരത്കുമാർ, ദേവയാനി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 3 ബിഎച്ച്കെ. ശ്രീ ​ഗണേഷ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായവും നേടിയിരുന്നു. ഓ​ഗസ്റ്റ് ഒന്ന് മുതൽ ചിത്രം ആമസോൺ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ് തുടങ്ങും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Prithviraj: 'ഞാൻ ഒരു മോഹൻലാൽ ഫാൻ': കജോളിനെ മോഹൻലാലിന്റെ ഐക്കോണിക്ക് ഡയലോഗ് പഠിപ്പിച്ച് പൃഥ്വിരാജ്