Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ജനിതകമായ പ്രശ്നം, ഭാവിയിൽ അൽഷിമേഴ്സ് സാധ്യത: അഭിനയത്തിൽ നിന്നും ഇടവേളയെടുക്കാൻ ക്രിസ് ഹെംസ്വർത്ത്

Chris hemsworth
, ബുധന്‍, 23 നവം‌ബര്‍ 2022 (19:23 IST)
അൽഷിമേഴ്സ് സാധ്യത കണക്കിലെടുത്ത് അഭിനയജീവിതത്തിൽ നിന്നും ഇടവേളയെടുക്കാനൊരുങ്ങി ഹോളീവുഡ് താരം ക്രിസ്റ്റഫർ ഹെംസ്വർത്ത്. രോഗം ജനിതകപരമായി പിടിപെടാനുള്ള സാധ്യത കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് ക്രിസ് ഹെംസ്വർത്ത് അറിയിച്ചു.
 
വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തോർ എന്ന കഥാപാത്രത്തിലൂടെ ലോകമെങ്ങുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ക്രിസ്.സഹാനുഭൂതിക്ക് വേണ്ടിയല്ല രോഗസാധ്യത വെളിപ്പെടുത്തിയതെന്നും ആളുകളെ ബോധവത്കരിക്കുക മാത്രമാണ് ലക്ഷ്യമെന്നും ക്രിസ് വ്യക്തമാക്കി.
 
ApoE4 ജീനുള്ളവർക്ക് രോഗം പിടിപെടാനുള്ള സാധ്യത മറ്റുള്ളവരിൽ നിന്നും 10 ശതമാനം കൂടുതലാണ്. രോഗം നിശ്ചയമായും വരുമെന്നല്ല എന്നാൽ സാധ്യത കൂടുതലാണ്. താരം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജ്യോതിക ഇനി ബോളിവുഡിലേക്ക് നായകനായി രാജ് കുമാർ റാവു