Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭീകരനായൊരു തസ്‌കരന്റെ കഥ !രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം 'ടൈഗര്‍ നാഗേശ്വര റാവു' വരുന്നു

Tiger Nageswara Rao

കെ ആര്‍ അനൂപ്

, തിങ്കള്‍, 22 മെയ് 2023 (15:47 IST)
രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം 'ടൈഗര്‍ നാഗേശ്വര റാവു' ഒരുങ്ങുന്നു. അഞ്ചുഭാഷകളിലായി മാര്‍ച്ച് 24ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവരും. മലയാളത്തിലെ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനാണ് പുറത്തുവിടുക.
 
പോസ്റ്ററുകള്‍ തെലുങ്കില്‍ വെങ്കടേഷും, ഹിന്ദിയില്‍ ജോണ്‍ എബ്രഹാമും, കന്നഡയില്‍ ശിവ രാജ്കുമാറും, തമിഴില്‍ കാര്‍ത്തിയുമാണ് റിലീസ് ചെയ്യുക.കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച കമ്പനി അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.
 
സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തില്‍ എഴുപതുകളില്‍ ജീവിച്ചിരുന്ന ഭീകരനായൊരു തസ്‌കരന്റെ കഥയാണ് സിനിമ പറയുന്നത്.നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് നായികമാര്‍.
 
ഒക്ടോബര്‍ 20നാണ് റിലീസ്.തിരക്കഥ, സംവിധാനം: വംശി.സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Season 5: റേറ്റിംഗ് കുറഞ്ഞത് കൊണ്ടാണോ? വീണ്ടും ബിഗ് ബോസ് വീട്ടിലെത്തിയതിന് പിന്നില്‍, കാരണം വെളിപ്പെടുത്തി രജിത്ത് കുമാര്‍