Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിങ്ങള്‍ ഞങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്';അമിതാഭ് ബച്ചന് പിറന്നാള്‍ ആശംസകളുമായി റസൂല്‍ പൂക്കുട്ടി

Resul Pookutty Sound editor Amitabh Bachchan happy B'day wishes Bachchan

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (10:57 IST)
ഇന്ത്യന്‍ സിനിമയുടെ മുഖമാണ് അമിതാഭ് ബച്ചന്‍. അദ്ദേഹത്തിന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് സിനിമാലോകം.പ്രിയപ്പെട്ട ബിഗ് ബിക്ക് റസൂല്‍ പൂക്കുട്ടി ആശംസകള്‍ നേര്‍ന്നു.
 
'ഇതിഹാസതാരം അമിതാഭ് ബച്ചന് ജന്മദിന ആശംസകള്‍ നേര്‍ന്നു. സര്‍വ്വശക്തന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ... ഞാന്‍ എന്നെ നിങ്ങളുടെ പാദങ്ങളില്‍ അര്‍പ്പിക്കുന്നു.
 നിങ്ങളുടെ സമഗ്രത, നിങ്ങളുടെ സ്‌നേഹം, നിങ്ങളുടെ കലാചാതുരി, നിങ്ങളുടെ മാനവികത, ഒരു വ്യക്തിയും കലാകാരനും എന്ന നിലയില്‍ നിങ്ങളെ നിര്‍വചിക്കുന്ന എല്ലാത്തിനും...നിങ്ങള്‍ ഞങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അല്ലാഹു നിങ്ങള്‍ക്ക് ഏറ്റവും നല്ല ആരോഗ്യം നല്‍കി അനുഗ്രഹിക്കട്ടെ. ഒരുപാട് സ്‌നേഹവും ആലിംഗനങ്ങളും.'-റസൂല്‍ പൂക്കുട്ടി കുറിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അളിയാ.. ഹാപ്പി ബര്‍ത്ത് ഡേ' ; നിവിന്‍ പോളിക്ക് പിറന്നാള്‍ ആശംസകളുയി അജു വര്‍ഗീസ്