Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അപമാനിച്ചു കഴിഞ്ഞെങ്കില്‍ പൊക്കോട്ടെ',മുന്‍നിരയില്‍ ഞാനുമുണ്ടാവും കയ്യടിക്കാനെന്ന് സംവിധായകന്‍ ശ്രീജിത്ത് വിജയന്‍

My Name is Azhakan’ comedian Binu Thrikkakkaraറബേക്ക സന്തോഷ്

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (10:06 IST)
സംവിധായകനും ഛായാഗ്രഹകനുമാണ് ശ്രീജിത്ത് വിജയന്‍. മാര്‍ഗ്ഗം കളി,കുട്ടനാടന്‍ മാര്‍പ്പാപ്പ,ഷീറോ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തതാണ്.'മാര്‍ഗംകളി' എന്ന സിനിമയിലെ 'അപമാനിച്ചു കഴിഞ്ഞെങ്കില്‍ പൊക്കോട്ടെ' എന്ന ഒറ്റ ഡയലോഗിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ബിനു തൃക്കാക്കരയുടെ പുതിയ ചിത്രമായ മൈ നെയിം ഈസ് അഴകന്‍ എന്ന ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.
 
ശ്രീജിത്ത് വിജയന്റെ വാക്കുകളിലേക്ക്
 
മാര്‍ഗംകളിക്ക് തന്ന വിമര്‍ശനങ്ങള്‍ക്ക് നന്ദി
 
2019 ഓഗസ്റ്റ് 2 നു എന്റെ സംവിധാനത്തില്‍ തീയറ്ററില്‍ ഇറങ്ങിയ 'മാര്‍ഗംകളി' എന്ന സിനിമയിലെ 'അപമാനിച്ചു കഴിഞ്ഞെങ്കില്‍ പൊക്കോട്ടെ' എന്ന ഒറ്റ ഡയലോഗിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ബിനു തൃക്കാക്കര അവതരിപ്പിച്ച കഥാപാത്രത്തിലൂടെ 
ബോഡി ഷൈമിങ്ങിന്റെ പേരില്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം സിനിമയെ വിമര്‍ശിക്കുമ്പോള്‍ ഈ ഫോട്ടോ തരുന്ന സന്തോഷം ചെറുതല്ല
  ഒരാളുടെ ബാഹ്യ സൗന്ദര്യത്തെ താഴ്ത്തിക്കെട്ടിയുള്ള സിനിമയിലെ തമാശകള്‍ക്ക് ഇന്ന് വിമര്‍ശകര്‍ ഉണ്ടെങ്കിലും അത് തീയറ്ററില്‍ അന്ന് അതുണ്ടാക്കിയ ചിരി ചെറുതല്ല ആ ചിരി തന്നെയാണ് നൗഫല്‍ എന്ന സംവിധായകനും,
സമദ് ട്രൂത് എന്ന പ്രൊഡ്യൂസര്‍ക്കും,സലിം അഹമ്മദിനും ബിനു തൃക്കാക്കര എന്ന കലാകാരനെ നായകനാക്കി സിനിമ ചെയ്യാന്‍ പ്രചോദനമായത്
My name is അഴകന്‍ ബിനുവിന്റെ സിനിമ,
 ബിനു പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ, ഈ ഒക്ടോബര്‍ 14ന് തീയറ്ററില്‍ എത്തുമ്പോള്‍, 
 
സിനിമ കണ്ട് കയ്യടിക്കാന്‍ വിമര്‍ശിച്ചവര്‍ക്ക് സ്വാഗതം 
 
മുന്‍നിരയില്‍ ഞാനുമുണ്ടാവും കയ്യടിക്കാന്‍
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദ നായിക, 2013 ല്‍ സന്യാസം സ്വീകരിച്ചു; നടി രഞ്ജിതയുടെ ജീവിതം ഇങ്ങനെ