Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകള്‍ ഇസ ഗവര്‍ണറുടെ ഒരു ആരാധിക, രാജ് ഭവനിലെത്തി ടോവിനോയും കുടുംബവും

മകള്‍ ഇസ ഗവര്‍ണറുടെ ഒരു ആരാധിക, രാജ് ഭവനിലെത്തി ടോവിനോയും കുടുംബവും

കെ ആര്‍ അനൂപ്

, ശനി, 1 ജനുവരി 2022 (10:19 IST)
മിന്നല്‍ മുരളി ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കുകയാണ്. കുടുംബത്തോടൊപ്പം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചിരിക്കുകയാണ് ടൊവിനോ.
 
ഭാര്യ ലിഡിയയുടെയും മക്കളായ ഇസയുടെയും തഹാന്റെയും ഗവര്‍ണറുടെ ഒപ്പമുള്ള ചിത്രങ്ങള്‍ നടന്‍ പങ്കുവെച്ചു.കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാറുമായുള്ള കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. ഇസ ഗവര്‍ണറുടെ ഒരു ആരാധകനാണെന്നും ടോവിനോ പറഞ്ഞു.
 
രാജ് ഭവനിലെത്തിയാണ് ടോവിനോ ഗവര്‍ണറെ കണ്ടത്.
ഗവര്‍ണറും കുടുംബവും മിന്നല്‍മുരളിയെ സ്‌നേഹിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. സംഭവബഹുലവും മനോഹരവുമായ 2021 വര്‍ഷം പൂര്‍ത്തിയാക്കാനുള്ള മികച്ച മാര്‍ഗമായിട്ടാണ് ഗവര്‍ണറുമായുള്ള സന്ദര്‍ശനത്തെ കാണുന്നതെന്നും ടൊവിനോ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രോ ഡാഡിക്ക് ശേഷം 'എലോണ്‍' ? പുതുവത്സരദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍