Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

'ഇച്ചായാ' വിളി ഇഷ്ടമല്ല, അത്ര നിഷ്‌കളങ്കമായി തോന്നുന്നില്ല; ആരാധകരുടെ വിളിയില്‍ ദേഷ്യപ്പെട്ട് ടൊവിനോ

Tovino Thomas against Fans
, വെള്ളി, 10 ജൂണ്‍ 2022 (10:53 IST)
വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ താരമായി മാറിയ അഭിനേതാവാണ് ടൊവിനോ തോമസ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയിലൂടെ ടൊവിനോ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ടു. ടൊവിനോയ്ക്ക് നിരവധി ആരാധകരും ഇപ്പോള്‍ ഉണ്ട്. 
 
ടൊവിനോയെ ആരാധകര്‍ 'ഇച്ചായാ' എന്നാണ് വിളിക്കുന്നത്. ഈ വിളി തനിക്ക് ഇഷ്ടമല്ലെന്ന് ടൊവിനോ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഇച്ചായാ വിളി അത്ര നിഷ്‌കളങ്കമായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് ടൊവിനോ പുതിയ അഭിമുഖത്തില്‍ ആവര്‍ത്തിക്കുന്നത്. അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞിട്ടും പലരും അത് ആവര്‍ത്തിക്കുകയാണെന്നും ടൊവിനോ പറയുന്നു. 
 
' നിങ്ങള്‍ക്ക് ഒരു കുഴപ്പവും തോന്നുന്നില്ലേ ആ വിളിയില്‍? ഞാന്‍ പറഞ്ഞിട്ടും ആളുകള്‍ ഇപ്പോഴുംഴും എന്നെ ഇച്ചായാ എന്നല്ലേ വിളിക്കുന്നത്. ഇനിയും ഞാനത് പറയണോ. അത് ഭയങ്കര നിഷ്‌കളങ്കമായ വിളിയാണെന്ന് വിചാരിക്കുന്നവരും ഉണ്ടാകാം. പക്ഷേ നിഷ്‌കളങ്കത അല്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാന്‍ എത്രയോ തവണ പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കരുതെന്ന്,' ടൊവിനോ പറഞ്ഞു. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാരണവസ്ഥാനത്തു നിന്ന് അനുഗ്രഹിച്ച് രജനീകാന്ത്, അതിഥികളുടെ മൊബൈല്‍ ഫോണ്‍ ക്യാമറകളില്‍ സ്റ്റിക്കര്‍; നയന്‍സ്-വിക്കി വിവാഹ വിശേഷങ്ങള്‍