Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഗര്‍ര്‍ര്‍' വീണോ ? അഞ്ചുദിവസം കൊണ്ട് നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

Grrr' struggles at box office: Collects only Rs 2.85 crore in five days

കെ ആര്‍ അനൂപ്

, ബുധന്‍, 19 ജൂണ്‍ 2024 (16:41 IST)
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഗര്‍ര്‍ര്‍' ജൂണ്‍ 14 വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു.
 
ചിത്രം ആദ്യ അഞ്ച് ദിവസം കൊണ്ട് കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 2.85 കോടി രൂപ മാത്രമാണ് നേടിയത്.ജൂണ്‍ 14-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് നിരൂപകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.കേരള ബോക്സ് ഓഫീസില്‍ 65 ലക്ഷം രൂപ നേടിയാണ് ചിത്രം റിലീസ് ചെയ്തത്.
 
 2018-ല്‍ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് സിംഹം രക്ഷപ്പെട്ടതിന്റെ യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് സിനിമ നിര്‍മ്മിച്ചത്.ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹം 'ദര്‍ശന്‍' എന്നു പേരുള്ള സിംഹമായി ആണ് മലയാളത്തില്‍ എത്തുന്നത്.മദ്യപിച്ചെത്തി മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് കയറിച്ചെല്ലുന്ന യുവാവായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നു.
 
 എസ്രയ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിച്ചത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

54 കോടി പിന്നിട്ട് ഉണ്ണിമുകുന്ദന്റെ 'ഗരുഡന്‍' ! കളക്ഷന്‍ വിവരങ്ങള്‍