നയൻതാരയുമായി സംസാരിച്ചിട്ടുള്ളത് അപൂർവ്വമായിട്ട്, കാണുന്നത് അവാർഡ് ഷോയ്‌ക്ക്: തൃഷ

നിഹാരിക കെ.എസ്
വെള്ളി, 14 നവം‌ബര്‍ 2025 (16:18 IST)
നടന്മാർ തമ്മിലുള്ള ആത്മബന്ധം പൊതുവെ നടിമാർ തമ്മിൽ അധികം ഉണ്ടാകാറില്ല. എന്നാൽ, സൗത്ത് ഇന്ത്യയിൽ ഇതിന് നല്ല മാറ്റമുണ്ട്. മലയാളത്തിലെ ശോഭനയും രേവതിയും മുതൽ, പുതിയ കാലത്തെ നായികമാരായ കീർത്തി സുരേഷും കല്യാണി പ്രിയദർശനും വരെ നല്ല സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ്.
 
എന്നാൽ, തനിക്ക് മറ്റൊരു നായികയോടും അത്തരം ഒരു സൗഹൃദം ഇല്ലെന്ന് ഒരിക്കൽ പ്രശസ്ത താരം തൃഷ കൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. തന്റെ സമകാലീന താരമായ നയൻതാരയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോഴാണ്, ഗലാട്ട മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തൃഷ ഈ വെളിപ്പെടുത്തൽ നടത്തിയത്. 
 
'എന്നെയും നയൻതാരയെയും ഇപ്പോഴും താരതമ്യം ചെയ്യുന്നത്, ഞങ്ങൾ ഏതാണ്ട് ഒരേ സമയത്ത് സിനിമയിൽ വന്നത് കൊണ്ടും, ഏതാണ്ട് ഒരേ പോലത്തെ സിനിമകളും കഥാപാത്രങ്ങളും ചെയ്തത് കൊണ്ടും ആവണം. ഞങ്ങൾ തമ്മിൽ എന്നും വളരെ ആരോഗ്യകരമായ ഒരു ബന്ധം തന്നെയാണ് ഉണ്ടായിട്ടുള്ളത്. മറ്റ് ആളുകളും, മീഡിയയും പറഞ്ഞുണ്ടാക്കുന്ന പോലത്തെ മത്സരമോ, അരക്ഷിതാവസ്ഥയോ, ഒന്നും ഞങ്ങൾ തമ്മിൽ ഒരിക്കലും ഉണ്ടായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.
 
ഒരു നായിക എന്ന നിലയ്ക്ക് നോക്കിയാൽ, മറ്റ് നായികമാരോടൊപ്പം അധികം ജോലി ചെയ്യാനോ, സമയം ചിലവഴിക്കാനോ നമുക്ക് അവസരം കിട്ടാറില്ല. മൾട്ടി സ്റ്റാർ സിനിമകളൊക്ക അപൂർവമല്ലേ... പൊന്നിയിൻ സെൽവനിൽ അഭിനയിച്ചപ്പോഴാണ്, മറ്റ് മൂന്നാല് നായികമാരോടൊപ്പം ഞാൻ അഭിനയിക്കുന്നതും, സമയം ചിലവിടുന്നതും. 
 
നയൻതാരയെ ഞാൻ ആകെ കാണാറുള്ളത് വല്ല അവാർഡ് ഷോയ്‌ക്കോ, സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും സമയം ചിലവിടുമ്പോഴോ ഒക്കെ ആവും. ഞങ്ങൾ സംസാരിക്കുന്നത് കുറവാണ്. അങ്ങനെ സംസാരിക്കുമ്പോൾ ഒരിക്കലും അത് സിനിമയെ പറ്റി ആവില്ല. വിശേഷങ്ങളും, കുടുംബ കാര്യങ്ങളും ഒക്കെയാണ് പരസ്പരം ചോദിക്കുകയും പറയുകയും ചെയ്യാറുള്ളത്', തൃഷ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

കീവിന് മുകളിൽ തീമഴ പെയ്യിച്ച് റഷ്യ, യുക്രെയ്ന് മുകളിൽ പരക്കെ വ്യോമാക്രമണം

Bihar Election Result 2025: കൈയൊടിഞ്ഞ കോൺഗ്രസ്, തേജസ്വിയുടെ ആർജെഡിക്കും തിരിച്ചടി, ബിഹാറിൽ നിതീഷ് കുമാർ തരംഗം

അടിതെറ്റി കോണ്‍ഗ്രസ്; രണ്ടക്കം കണ്ടില്ല !

തദ്ദേശ തെരെഞ്ഞെടുപ്പ്: നാമനിർദേശപത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21

അടുത്ത ലേഖനം
Show comments